
കൊച്ചി: നവ കേരള സദസുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി പി രാജീവ്. വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ആര്‍ക്കെതിരെയും കേസ് എടുക്കില്ലെന്നും മുഖ്യമന്ത്രിമാരുടെയും സര്‍ക്കാരിന്റെയും നിര്‍ദേശപ്രകാരം അല്ലെന്നും പി രാജീവ് പറഞ്ഞു.
സംഭവത്തിന്റെ വസ്തുത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. എറണാകുളം കുറുപ്പംപടിയില്‍ കെഎസ്യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ സംഭവം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് പോലീസ് മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്തത്. 24 കൊച്ചി ബ്യൂറോ റിപ്പോര്‍ട്ടര്‍ വിനീത വിജിക്കെതിരെയാണ് കേസെടുത്തത്. സംഭവത്തില്‍ വിനീതയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ചാണ് പൊലീസ് കേസെടുത്തത്.
മന്ത്രിമാര്‍ സഞ്ചരിക്കുന്ന ബസും വാഹനവ്യൂഹവും പെരുമ്പാവൂരിലെ നവകേരള സദസ് കഴിഞ്ഞ് കോതമംഗലത്തേയ്ക്ക് പോകുമ്പോഴാണ് കെഎസ് യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞത്. കേസില്‍ വിനീത അഞ്ചാം പ്രതിയാണ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കുറുപ്പംപടി പൊലീസ് വിനീതയ്ക്ക് നോട്ടീസ് അയച്ചു. വെള്ളിയാഴ്ച്ച ഹാജരാകണം എന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ് അയച്ചത്. ഷൂ എറിഞ്ഞതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ മാധ്യമപ്രവര്‍ത്തകക്ക് പങ്കുണ്ട് എന്നാണ് പൊലീസ് പറയുന്നത്. വിഷയത്തില്‍ ശക്തമായി പ്രതികരിക്കുമെന്ന് 24ചാനല്‍ എംഡി ശ്രീകണ്ഠന് നായര്‍ വ്യക്തമാക്കിയിരുന്നു.