ചുമക്കുള്ള മരുന്നിന് പകരം വേദനയ്ക്കുള്ള മരുന്ന് : അശ്രദ്ധയ്ക്കിരയായി ഒന്നരവയസുള്ള കുട്ടി

മലപ്പുറം: ചുമക്കുള്ള മരുന്നിന് പകരം ഒന്നരവയസുള്ള കുട്ടിക്ക് വേദനയ്ക്കുള്ള മരുന്ന് നല്‍കിയതായി പരാതി.
വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലാണ് സംഭവം. അവശ നിലയിലായ കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാപ്പില്‍ സ്വദേശിയായ കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

കുട്ടിയെ മൂന്ന് ദിവസം മുമ്പാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എച്ച്എംസി നിയമിച്ച താല്‍ക്കാലിക നഴ്സാണ് മരുന്ന് മാറി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു. പരാതി കിട്ടിയാലുടന്‍ വിശദമായ അന്വേഷണം നടത്തുമെന്നും വീഴ്ച പറ്റിയതായി കണ്ടെത്തിയാല്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി എടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു

More Stories from this section

family-dental
witywide