വെള്ളമില്ല, വൈദ്യുതിയില്ല: എല്ലാം ചന്ദ്രനിലേതുപോലെ ; പിന്നെ എന്തിന് ചന്ദ്രയാന്‍?

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ദൗത്യവിജയം ലോകം മുഴുവന്‍ ഏറ്റെടുത്തിരിക്കെ പാക്കിസ്ഥാനില്‍ നിന്നുള്ള ഒരു യൂട്യൂബറുടെ വിഡിയോ വൈറലാകുന്നു. ചന്ദ്രയാന്‍ 3 ലാന്‍ഡിങ് പാക്ക് ദേശീയ ടെലിവിഷനില്‍ തല്‍സമയം സംപ്രേഷണം ചെയ്യണമോ വേണ്ടയോ എന്നു പൊതുജനാഭിപ്രായം തേടുന്നതിനിടെ ഒരു സാധാരണക്കാരന്‍ നടത്തിയ തമാശ നിറഞ്ഞ പ്രതികരണമാണ് വിഡിയോയെ വൈറലാക്കിയത്.

പാക്കിസ്ഥാനില്‍ ജീവിക്കുന്നത് ചന്ദ്രനില്‍ ജീവിക്കുന്നപോലെയാണ്. വെള്ളം, വൈദ്യുതി, ഗ്യാസ് തുടങ്ങിയ വസ്തുക്കള്‍ ചന്ദ്രനില്‍ ഇല്ലാത്തതുപോലെ പാക്കിസ്ഥാനിലും ഇല്ല. സമാനമായ സാഹചര്യം ഇവിടെത്തന്നെ അനുഭവിക്കുന്നതിനാല്‍ ചന്ദ്രനില്‍പോകേണ്ട ആവശ്യംതന്നെയില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഷൊഹൈബ് ചൗധരി എന്ന യുട്യൂബറാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യയുടെ നേട്ടത്തില്‍ മുന്‍മന്ത്രി ഫവാദ് ചൗധരി ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദനം അറിയിച്ചിരുന്നു. ചന്ദ്രയാന്‍ 3 ലാന്‍ഡിങ് ദേശീയ ടെലിവിഷനി്ല്‍ തല്‍സമയം സംപ്രേഷണം ചെയ്യണമെന്ന് ഇദ്ദേഹം പാക്ക് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. ഇത് പാക്കിസ്ഥാനില്‍ വലിയ ചര്‍ച്ചയായി, ഇതിനെ കുറിച്ച് ഷൊഹൈബ് എന്ന യൂട്യൂബര്‍ അഭിപ്രായം തേടുന്നതിനിടെയാണ് രസകരമായ കമന്റുമായി ഒരാള്‍ മുന്നോട്ടുവന്നത്.

More Stories from this section

family-dental
witywide