
പാക് ക്രിക്കറ്റ് ഇതിഹാസം ഷാഹിദ് അഫ്രീദിയുടെ സഹോദരി അന്തരിച്ചു. അസുഖബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം. അഫ്രീദി തന്നെയാണ് സഹോദരിയുടെ മരണ വാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. ‘ഞങ്ങളുടെ പ്രീയപ്പെട്ട സഹോദരി വിട പറഞ്ഞുവെന്ന് ഹൃദയഭാരത്തോടെ ഞാന്‍ നിങ്ങളെ അറിയിക്കുന്നുവെന്ന്’ അഫ്രീദി എക്‌സില്‍ കുറിച്ചു. സഹോദരിയുടെ ഖബറടക്കം സക്കരിയ്യ മസ്ജിദില്‍ ളുഹര്‍ നമസ്‌കാരത്തിന് ശേഷം നടത്തുമെന്നും അദ്ദേഹം കുറിച്ചു.
നേരത്തെ സഹോദരിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അഫ്രീദി നാട്ടിലേക്ക് മടങ്ങിയിരുന്നു. ‘എന്റെ സഹോദരി ഇപ്പോള്‍ അവളുടെ ജീവനുവേണ്ടി പോരാടുകയാണ്, അവളുടെ ആരോഗ്യത്തിനായി ദുആ ചെയ്യാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, അള്ളാഹു അവളെ വേഗത്തില്‍ സുഖപ്പെടുത്തുകയും ദീര്‍ഘായുസ്സു നല്‍കുകയും ചെയ്യട്ടെയെന്ന്’ തിങ്കളാഴ്ച അഫ്രീദി എക്‌സില്‍ കുറിച്ചിരുന്നു.
അഫ്രീദിക്ക് ആറ് സഹോദരന്മാരും അഞ്ച് സഹോദരിമാരും ഉള്‍പ്പെടെ 11 സഹോദരങ്ങളാണുള്ളത്. അവരില്‍ അഞ്ചാമത്തെ ആളാണ് അഫ്രീദി. അദ്ദേഹത്തിന്റെ സഹോദരന്മാരായ താരിഖ് അഫ്രീദിയും അഷ്ഫാഖ് അഫ്രീദിയും ക്രിക്കറ്റ് താരങ്ങളാണ്.