ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനം തിങ്കളാഴ്ച രാവില ആരംഭിക്കുകയാണ്. സെപ്റ്റംബര്‍ 22 വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനം മുഖ്യമായും ചേരുന്നത് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായാണ്. തിങ്കളാഴ്ച നിലവിലെ പാര്‍ലമെന്റ് മന്ദിരത്തിലെ സഭകളില്‍ നിയമനിര്‍മ്മാണ സഭയുടെ 75 വര്‍ഷം എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കും. അതിന് ശേഷം 19നാകും പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്കുള്ള മാറ്റം. ഗണേഷ് ചതുര്‍ത്തി ദിനത്തിനാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സമ്മേളനം തുടങ്ങുക.
നിരവധി സുപ്രധാന ബില്ലുകള്‍ ഈ പ്രത്യേക സമ്മേളനത്തില്‍ സര്‍ക്കാര്‍ കൊണ്ടുവരുമെന്ന സൂചനയുണ്ട്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുന്നതിന് മുന്നോടിയായി തിങ്കളാഴ്ച വൈകീട്ട് സര്‍വ്വകക്ഷി യോഗവും കേന്ദ്ര സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.
Parliament session now in new building