ന്യൂയോർക്ക്-ഡൽഹി വിമാനത്തിൽ ക്യാബിൻ ക്രൂവിനോട് അസഭ്യം പറഞ്ഞു; യാത്രക്കാരനെതിരെ കേസ്

ന്യൂഡൽഹി: ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ബഹളം വയ്ക്കുകയും വിമാനത്തിലെ ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്തതിന് ഒരാൾക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തതായി അധികൃതർ അറിയിച്ചു.

കാബിൻ ക്രൂവിന്റെ പരാതിയിൽ ഡൽഹി ഐജിഐ എയർപോർട്ട് പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തത്. എയർ ഇന്ത്യയുടെ എഐ 102 വിമാനത്തിലെ ഇക്കോണമി ക്ലാസിൽ യാത്ര ചെയ്ത പഞ്ചാബ് ജലന്തർ സ്വദേശിയ അഭിനവ് ശർമയ്ക്കെതിരെയാണ് കേസ്.

ഈ മാസം 1നാണ് സംഭവം. വിമാന യാത്രയ്ക്കിടെ അഭിനവ് ശർമ അടുത്തിരുന്ന യാത്രക്കാരോടും കാബിൻ ക്രൂ അംഗങ്ങളോടും മോശമായി പെരുമാറുകയായിരുന്നു. അതിനുശേഷം സീറ്റിൽനിന്ന് എഴുന്നേറ്റ് വിമാനത്തിലെ മറ്റു യാത്രക്കാരോടും മോശമായി പെരുമാറി.

ഇതോടെ കാബിൻ ക്രൂ സൂപ്പർവൈസർ ആദ്യം വാക്കാലും പിന്നീട് രേഖാമൂലവും മുന്നിറിയിപ്പ് നൽകി. ഇതിനുശേഷവും വംശീയ പരാമർശങ്ങളും ഇന്ത്യയ്‌ക്കെതിരായും സംസാരിച്ചതോടെ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

More Stories from this section

family-dental
witywide