പിസിഎന്‍എകെ മീഡിയ ടീം നിലവില്‍ വന്നു

ഹൂസ്റ്റണ്‍: 39-ാമത് നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തനങ്ങളും അപ്‌ഡേറ്റുകളും ജനഹൃദയങ്ങളിലേക്ക് എത്തിക്കുവാന്‍ വിവിധ കോണ്‍ഫറന്‍സ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളും പരിചയവും അനുഭവസമ്പത്തുള്ളവരുമായ മാധ്യമപ്രവര്‍ത്തകരുടെ സമിതിയെ തിരഞ്ഞെടുത്തു.

കുര്യന്‍ സഖറിയ, നിബു വെള്ളവന്താനം, ഫിന്നി രാജു, ജോയി തുമ്പമണ്‍, സ്റ്റീഫന്‍ സാമുവല്‍ എന്നിവരാണ് മീഡിയ ടീം സമിതി അംഗങ്ങള്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കൂടി ഉപയോഗിച്ചുകൊണ്ട് രജിസ്‌ട്രേഷനും മറ്റ് കോണ്‍ഫറന്‍സിന്റെ വിവരങ്ങളും ഉള്‍പ്പെടുത്തി പി.സി.എന്‍.എ.കെ വെബ്‌സൈറ്റില്‍ നിന്നും സമൂഹമാധ്യമ പേജുകള്‍ ആയ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ തുടങ്ങിയ അക്കൗണ്ടുകളിലേക്ക് നേരിട്ട് സന്ദര്‍ശിക്കുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സ് വിജയകരമാക്കുന്നതിന് മീഡിയയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിപുലമായ മീഡിയ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഹൂസ്റ്റണ്‍ കോണ്‍ഫറന്‍സ് നാഷണല്‍ ഭാരവാഹികളായ പാസ്റ്റര്‍ ഫിന്നി ആലുംമൂട്ടില്‍, രാജു പൊന്നോലില്‍, ബിജു തോമസ്, റോബിന്‍ രാജു, ആന്‍സി സന്തോഷ് എന്നിവര്‍ അറിയിച്ചു.

More Stories from this section

family-dental
witywide