ഫോണുകള്‍ നാളെ പ്രത്യേക തരത്തില്‍ വൈബ്രേറ്റ് ചെയ്‌തേക്കാം; പരിഭ്രമിക്കേണ്ട, വരുന്നത് എമര്‍ജന്‍സി അലേര്‍ട്ട്

തിരുവനന്തപുരം: എല്ലാവരുടേയും കയ്യിലുള്ള മൊബൈല്‍ ഫോണുകള്‍ നാളെ, ചൊവ്വാഴ്ച പ്രത്യേക തരം ശബ്ദമുണ്ടാക്കുകയോ, അതല്ലെങ്കില്‍ വൈബ്രേറ്റ് ചെയ്യുകയോ ചെയ്താല്‍ പരിഭ്രമിക്കേണ്ടതില്ലെന്ന് മുന്നറിയിപ്പ്. അടിയന്തിര ഘട്ടങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങളും ബീപ് സൗണ്ടും അലേര്‍ട്ടുമെല്ലാം പലര്‍ക്കും ലഭിച്ചേക്കാമെന്നും അതില്‍ പരിഭ്രമമോ, സംശയമോ തോന്നേണ്ടതില്ലെന്നുമാണ് മുന്നറിയിപ്പ്.

സംസ്ഥാനത്ത് പുതിയതായി പരീക്ഷിക്കുന്ന സെല്‍ ബ്രോഡ്കാസ്റ്റ് അടിയന്തിര ഘട്ട മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം സംബന്ധിച്ച പരിശോധനയുടെ ഭാഗമായി നടത്തുന്ന എമര്‍ജന്‍സി അലേര്‍ട്ടാണ് ആളുകള്‍ക്ക് ലഭിക്കുക. ഇതിന്റെ ഭാഗമായി പ്രത്യേക രീതിയിലുള്ള ശബ്ദങ്ങളോ, മുന്നറിയിപ്പ് സന്ദേശങ്ങളോ ആയിരിക്കും ഫോണിലേക്ക് എത്തുക. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ എമര്‍ജന്‍സി അലേര്‍ട്ട് സംവിധാനം പരീക്ഷിക്കുന്നത്.

More Stories from this section

family-dental
witywide