ആ PV താനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, മാസപ്പടി വിവാദം രാഷ്ട്രീയ ഗൂഡാലോചന

തിരുവനന്തപുരം: മകള്‍ വീണ വിജയനെതിരായ മാസ്സപ്പടി വിവാദത്തില്‍ മാധ്യമങ്ങളോട് ആദ്യമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കുന്നത്. മാസ്സപ്പടി വിവാദം കേന്ദ്ര അന്വേഷണ ഏജന്‍സിയെ ഉപയോഗിച്ച് ബിജെപി നടത്തുന്ന രാഷ്ട്രീയ നീക്കമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്റെ മകളുടെ പേരിലുള്ള കമ്പനിയില്‍ നടന്ന ഇടപാടിലേക്ക് തന്നെ എന്തിനാണ് വലിച്ചിഴക്കുന്നത്. അതുതന്നെ ദുരുദ്ദേശപരമല്ലേ എന്ന് മുഖ്യമന്ത്രി ചോദിച്ചു.

മകളുടെ കമ്പനിയും മറ്റൊരു കമ്പനിയും തമ്മിലുണ്ടാക്കിയ കരാര്‍. ആ കരാറിന്റെ ഭാഗമായി സ്വീകരിച്ച പണത്തിന് നിയപരമായുള്ള നികുതി അടച്ചിട്ടുണ്ട്. മറിച്ചുള്ള വിവാദങ്ങളെല്ലാം രാഷ്ട്രീയമാണ്.

കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിന്റെ സി.ഇ.ഒയുമായി തനിക്ക് യാതൊരു ബന്ധവും ഇല്ല. അദ്ദേഹത്തെ തനിക്ക് അറിയില്ല എന്നും നേരില്‍ കണ്ടിട്ടില്ല എന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

മാസപ്പടി വിവാദത്തില്‍ മാത്യു കുഴല്‍നാടന്‍ ഉള്‍പ്പടെ എല്ലാവരും ചോദിച്ച ചോദ്യത്തിന് നിയമസഭയില്‍ കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട്. ആരുടെയും ചോദ്യത്തിന് മറുപടി പറയാതിരുന്നിട്ടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

മാസപ്പടിയുമായി ബന്ധപ്പെട്ട ഡയറിയില്‍ പിവി എന്ന് എഴുതിയിരിക്കുന്നത് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പിവി എന്നതിനെ പിണറായി വിജയനാക്കിയത് ദുരുദ്ദേശപരമാണെന്നും ആ പി.വി താനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Pinarayi Vijayan called the allegation of taking bribe through his daughters company a political conspiracy

More Stories from this section

family-dental
witywide