‘നിങ്ങളല്ല, ഞാനല്ലേ വേവലാതിപ്പെടേണ്ടത്’; ഹൈക്കോടതി നോട്ടീസ് വരട്ടെയെന്ന് മുഖ്യമന്ത്രി

കൊച്ചി: സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ തനിക്കും മകള്‍ ടി. വീണ അടക്കം12 കക്ഷികള്‍ക്കും നോട്ടിസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിൽ പ്രതികരണവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. നോട്ടിസ് വരട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ‘‘ഹൈക്കോടതി നോട്ടിസ് വരട്ടെ, അതിനു നിങ്ങളല്ല, ഞാനല്ലേ വേവലാതിപ്പെടേണ്ടത്,’’ മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കു, നൽകാത്ത സേവനത്തിനു പ്രതിഫലം നൽകിയെന്ന വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന ഹർജിയിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള എതിർകക്ഷികൾക്കു നോട്ടിസ് അയയ്ക്കാനാണു ഹൈക്കോടതി നിർദേശം നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി.വീണ, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവർ ഉൾപ്പെടെ 12 പേരെ എതിർകക്ഷികളാക്കിയാണു ഹർജി.

മാസപ്പടി വിവാദം സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെതിരെ കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ. ബാബുവിന്റെ വിധി. ആദായനികുതി സെറ്റിൽമെന്റ് ബോർഡിൻ്റെ രേഖയിലെ കാര്യങ്ങൾ പ്രകാരമാണ് ഗിരീഷ് ബാബു വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടത്.

More Stories from this section

family-dental
witywide