
മുതിര്‍ന്ന അഭിഭാഷകന് എന്ന പദവി ആര്‍ട്ടിക്കിള്‍ 14 പ്രകാരമുള്ള തുല്യതാ ഉത്തരവിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം അഭിഭാഷകര്‍ ചേര്‍ന്ന് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. അഭിഭാഷകരെ രണ്ട് വിഭാഗങ്ങളായി തിരിക്കുന്ന അഡ്വക്കേറ്റ്സ് ആക്ടിലെ 16, 23(5) വകുപ്പുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മലയാളി അഭിഭാഷകന് മാത്യൂസ് ജെ നെടുമ്പാറ ഉള്‍പ്പെടെ ഏഴ് പേര് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത.്
1961ലെ അഭിഭാഷക നിയമത്തിലെ 16, 23 (5) വകുപ്പുകള്‍ ചോദ്യം ചെയ്ത അഭിഭാഷകര്‍ ഈ നിയമം മുതിര്‍ന്ന അഭിഭാഷകര്‍, അഭിഭാഷകര്‍ എന്നീ രണ്ട് തരം അഭിഭാഷകരെ സൃഷ്ടിക്കുന്നുവെന്നും സാധാരണ അഭിഭാഷകര്‍ക്ക് ലഭ്യമല്ലാത്ത പ്രത്യേക അവകാശങ്ങളും പദവിയുമുള്ള ഒരു പ്രത്യേക ക്ലാസ് അഭിഭാഷകരെ സൃഷ്ടിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു.
മുതിര്‍ന്ന അഭിഭാഷകന് എന്ന പദവി വക്കീല്‍ ഫീസ് വര്‍ധനവിന് കാരണമായെന്നും പാവപ്പെട്ടവര്‍ക്ക് നിയമ സേവനം ലഭ്യമാകാത്ത സാഹചര്യം ആണ് ഇത് ഉണ്ടാക്കുന്നതെന്നും ഹര്‍ജ്ജിക്കാര്‍ സുപ്രിം കോടതിയില്‍ വാദിച്ചുവെങ്കിലും ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു.
plea,