
ആലപ്പുഴ ബുധനൂര്‍ ഉളുന്തിയിലെ കോണ്‍വെന്റില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കന്യാസ്ത്രീ മഠത്തില്‍ നിന്ന് പഠിക്കുകയായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനി പൊബായി കൊങ്കാങ്‌നെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പതിനെട്ടു വയസ്സുകാരിയാണ് ആത്മഹത്യ ചെയ്തത്. അരുണാചല്‍ പ്രദേശ് സ്വദേശിയാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പെണ്‍കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യകതമല്ല. മരണകാരണം പോലീസ് അന്വേഷിക്കുകയാണ്. ഉളുന്തിയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ആന്‍സ് കോണ്‍വെന്റില്‍ ആണ് പെണ്‍കുട്ടി തൂങ്ങി മരിച്ചത്.