മുതിര്‍ന്ന സിപിഎം നേതാവ് ബസുദേബ് ആചാര്യ അന്തരിച്ചു

കൊല്‍ക്കത്ത: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംപിയുമായ ബസുദേബ് ആചാര്യ അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുത്തെ തുടര്‍ന്നാണ് അന്ത്യം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന ബസുദേബ് ആചാര്യ പതിനഞ്ചാം ലോകസഭയില്‍ സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും പ്രവര്‍ത്തിച്ചു. 1980ല്‍ ഏഴാം ലോകസഭയിലേക്കാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. ഒന്‍പത് തവണ എംപിയായിട്ടുണ്ട്.

1942 ജൂണ്‍ 11ന് പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ബെറോയില്‍ ആണ് ബസുദേബ് ആചാര്യയുടെ ജനനം. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായാണ് രാഷ്ട്രീയപ്രവേശം. 1981ല്‍ സിപിഎം പുരുലിയ ജില്ലാ കമ്മിറ്റി അംഗമായും 1985 മുതല്‍ സിപിഎം പശ്ചിമബംഗാള്‍ സംസ്ഥാന കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചു.

More Stories from this section

family-dental
witywide