
ലഖ്‌നൗ: അയോധ്യ വികസനത്തിന്റെ പുതിയ ഉയരത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍ പ്രദേശിന്റെ വികസനത്തിന്റെ കേന്ദ്രമായി അയോധ്യ മാറി. ഇന്ന് രാം ലല്ലയ്ക്ക് ഒപ്പം നാലു കോടി സാധാരണക്കാര്‍ക്കും വീടായെന്നും മോദി വ്യക്തമാക്കി. അയോധ്യ നഗരത്തെ ശുചിത്വ നഗരമാക്കേണ്ട ഉത്തരവാദിത്തം അയോധ്യ വാസികളുടേതാണെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. മോദിയുടെ ഉറപ്പ് മോദി പറയുന്നത് നടപ്പിലാക്കും എന്നതാണ് അയോധ്യ നഗരി അതിന് സാക്ഷിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അയോധ്യയിലെ വികസന പദ്ധതികള്‍ തീര്‍ത്ഥാടാകര്‍ക്ക് സഹായകരമാകും. തൊഴിലവസരങ്ങള്‍ വര്‍ധിക്കും. ജനുവരി 22 ന് രാജ്യത്തെ 140 കോടി ജനങ്ങളും വീടുകളില്‍ ശ്രീരാമ ജ്യോതി തെളിയിച്ച് ദീപാവലി ആഘോഷിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുന്നതിനുളള പ്രചരണത്തിന് അയോധ്യ ഊര്‍ജ്ജമേകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മഹര്‍ഷി വാത്മീകി രചിച്ച രാമായണം രാജ്യത്തിന് വഴികാട്ടിയാണ്. മഹര്‍ഷി വാത്മീകി വിമാനത്താവളം രാമക്ഷേത്രത്തിലേക്ക് വഴി കാട്ടുന്നു. പുതിയ ടൗണ്‍ ഷിപ്പ് ജന ജീവിതം സുഗമമാക്കും. വന്ദേ ഭാരതിനും നമോ ഭാരതിനും ശേഷം അമൃത് ഭാരതും രാജ്യത്തിന് ലഭിച്ചു. ആദ്യ അമൃത് ഭാരത് അയോധ്യയിലൂടെ ഓടുന്നു. അമൃത് ഭാരത് സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനകരമാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.













