രാജ്യത്തിന്റെ അഭിമാനം; തേജസ് യുദ്ധവിമാനത്തില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി, ചിത്രങ്ങള്‍

ബംഗളൂരു: രാജ്യത്തിന്റെ സ്വന്തം തേജസ് യുദ്ധവിമാനത്തില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ യാത്രയുടെ അനുഭവം പങ്കുവെക്കാന്‍ കഴിയുന്നതിലും അപ്പുറമാണെന്ന് യാത്രക്ക് പിന്നാലെ മോദി എക്സില്‍ കുറിച്ചു. പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സാണ് തേജസ് നിര്‍മ്മിക്കുന്നത്. 2001 മുതല്‍ ഇതുവരെ 50 ല്‍ അധികം തേജസ് യുദ്ധവിമാനങ്ങള്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് വ്യോമസേനയ്ക്കായി നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്.

‘യാത്രാനുഭവം പങ്കുവക്കാന്‍ സാധിക്കുന്നതിലും അപ്പുറമാണ്. പ്രതിരോധ നിര്‍മ്മാണ രംഗത്തെ രാജ്യത്തിന്റെ കഴിവിലുള്ള തന്റെ വിശ്വാസം വര്‍ധിപ്പിക്കുന്നു. രാജ്യത്തിന്റെ പര്യാപ്തതയില്‍ അഭിമാനം പകരുന്നതായിരുന്നു യാത്ര’ എന്നായിരുന്നു പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചത്. ഒരാഴ്ച മുന്‍പ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും തേജസ് വിമാനത്തില്‍ യാത്ര ചെയ്തിരുന്നു.

‘ഇന്ന് തേജസില്‍ പറക്കുമ്പോള്‍ നിസംശയം പറയാന്‍ കഴിയും കഠിനാദ്ധ്വനവും അര്‍പ്പണബോധവും കാരണം ലോകത്ത് സ്വാശ്രയ മേഖലയില്‍ മറ്റാരെക്കാളും പുറകില്‍ അല്ലെന്ന്. ഇന്ത്യന്‍ എയര്‍ഫോഴ്സിനും ഡിആര്‍ഡിഒയ്ക്കും എച്ച്എഎല്ലിനും ഒപ്പം എല്ലാ ഇന്ത്യക്കാര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍’ എന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

More Stories from this section

family-dental
witywide