അയോധ്യയില്‍ ത്രസിപ്പിക്കുന്ന മോദി ‘ഷോ’, നഗരത്തില്‍ 11,100 കോടിയുടെ വികസന പദ്ധതികള്‍

രാമ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി അയോധ്യയില്‍ പുതിയ വിമാനത്താവളം ഉള്‍പ്പെടെ 11,100 കോടിയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ തെരഞ്ഞെടുപ്പ് പ3ചാരണത്തിനാണ് ഇതോടെ തുടക്കം കുറിക്കുന്നത്.

വിപുലമായ റോഡ് ഷോയുമായായിരുന്നു പ്രധാനമന്ത്രി അയോധ്യയിലേക്ക് എത്തിയത്. ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ പ്രധാനമന്ത്രിയെ അയോധ്യയിലേക്ക് സ്വീകരിച്ചു. തുടര്‍ന്നായിരുന്നു റോഡ് ഷോ.

നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി അയോധ്യയില്‍ നിര്‍വഹിച്ചത്. പുതുക്കി പണിത അയോധ്യ റെയില്‍വേ സ്‌റ്റേഷന്‍, അയോധ്യ നഗരത്തെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പുതിയ വന്ദേ ഭാരത്, അമൃത് ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ്, മറ്റ് റെയില്‍ വേ പദ്ധതികളുടെ ഉദ്ഘാടനം എന്നിവയായിരുന്നു പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി.

ഉച്ചയ്ക്ക് 12 ന് ശേഷം അയോധ്യയിലെ പുതിയ വിമാനത്താവളമായ മഹര്‍ഷി വാത്മീകി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന നടക്കുന്ന പൊതുപരിപാടിയില്‍ ഉത്തര്‍ പ്രദേശിലെ വിവിധ വികസന പദ്ധതികള്‍ക്കും തുടക്കമിടും. ഇതില്‍ 11,000 കോടിയുടെ പദ്ധതികളും അയോധ്യ കേന്ദ്രീകരിച്ചാണെന്നതാണ് മറ്റൊരു പ്രത്യേകത.

ജനുവരി 22ന് ഉദ്ഘാടനം ചെയ്യുന്ന രാമ ക്ഷേത്രം വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിലെ സുപ്രധാന വിഷയമായിരിക്കും എന്ന് വ്യക്തമായ സൂചന നല്‍കുന്ന രീതിയിലുള്ള നീക്കങ്ങളാണ് അയോധ്യ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നത്.

PM Modi;s Road Show at Ayodhya

More Stories from this section

family-dental
witywide