മൈലപ്രയില്‍ പൊലീസ് വാഹനം കടയിലേക്ക് ഇടിച്ചുകയറി, പൊലീസ് മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാര്‍

പത്തനംതിട്ട: ഇന്നലെ രാത്രി മൈലപ്രയില്‍ പൊലീസ് വാഹനം കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തില്‍ പൊലീസിനെതിരെ ആരോപണവുമായി നാട്ടുകാര്‍ രംഗത്ത് . അപകട സമയത്ത് ഡിവൈഎസ്പിയും സംഘവും മദ്യലഹരിയില്‍ ആയിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടമുണ്ടാക്കിയ വാഹനം അതിവേഗം സ്ഥലത്ത് നിന്ന് മാറ്റി. ഡിവൈഎസ്പിയുടെ വൈദ്യപരിശോധന നടത്തിയില്ലെന്നും ആരോപണമുണ്ട്.

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടേതായിരുന്നു വാഹനം. വാഹനത്തിന്റെ നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്ന് ആദ്യം കരുതിയെങ്കിലും പൊലീസുകാര്‍ മദ്യപിച്ചിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ ഡിവൈഎസ്പിക്കും ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കും നിസ്സാര പരുക്കേറ്റിരുന്നു.

പൊലീസ് ജീപ്പ് ഡിവൈഡറും ഇടിച്ചുതകര്‍ത്ത് കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.അപകടത്തിന് പിന്നാലെ മറ്റൊരു പൊലീസ് ജീപ്പ് സ്ഥലത്തെത്തിയാണ് പരുക്കേറ്റവരെ മാറ്റിയത്. അമിത വേഗത്തിലായിരുന്നു പൊലീസ് വാഹനമെന്നും നാട്ടുകാര്‍ പറയുന്നു.

police jeep crashed into a shop at Milapra, police men were intoxicated says locals

More Stories from this section

family-dental
witywide