
കണ്ണൂര്‍: പെട്രോള്‍ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറി അപകടം. ആളപയമില്ലാതെ വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. കണ്ണൂര്‍ കാള്‍ടെക്സ് ജങ്ഷനിലാണ് അപകടം നടന്നത്. പെട്രോള്‍ പമ്പിലേക്ക് ഇടിച്ചു കയറിയ പൊലീസ് ജീപ്പ് പമ്പില്‍ ഇന്ധനം നിറയ്ക്കുകയായിരുന്ന കാറിനെ ഇടിച്ച് തെറിപ്പിച്ചു. കാറിടിച്ച് പെട്രോളടിക്കുന്ന യന്ത്രവും തകര്‍ന്നു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.
Tags: