ഉലാന്‍ ബാത്തര്‍ ( മംഗോളിയ): മംഗോളിയയില്‍ നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ എത്തി. ചൈനയ്ക്ക് മുകളിലൂടെ വിമാനത്തില്‍ പറക്കുമ്പോള്‍ അദ്ദേഹം ചൈനീസ് ജനതയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് പ്രസിഡന്റ് ഷി ജി പിങ്ങിന് സന്ദേശം അറിയിച്ചു. നല്ല മനസ്സും സൗഹൃദവും വ്യാക്തമാക്കുന്നതാണ് മാര്‍പാപ്പയുടെ സന്ദേശമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചു.
വളരെ വലിയ സാംസ്കാരിക പാരമ്പര്യമുള്ള മംഗോളിയയില്‍ ആകെ 1450 കത്തോലിക്കാ വിശ്വാസികള്‍ മാത്രമേയുള്ളു. അത്ര ചെറിയ ഒരു സമൂഹത്തിന് ച്രചോദനമാവാനാണ് സന്ദര്‍ശനമെന്ന് അദ്ദേഹം പറഞ്ഞു.
ഇത് ആദ്യമായാണ് ഒരു മാര്‍പാപ്പ മംഗോളിയയില്‍ സന്ദര്‍ശനം നടത്തുന്നത്. ഏതാണ്ട് 10 മണിക്കൂര്‍ സഞ്ചരിച്ചാണ് 86 വയസ്സുള്ള മാര്‍പാപ്പ അവിടെ എത്തിയത്. റഷ്യയുടെ അധീനതയില്‍നിന്ന് മംഗോളിയ മാറിയ ശേഷമാണ് അവിടെ കത്തോലിക്കാ സഭ അംഗീകരിക്കപ്പെട്ടത്. നാളെ പൊതു സമ്മളനങ്ങള്‍ക്കും കുര്‍ബാനയ്ക്കും ശേഷം സര്‍വമത സമ്മേളനത്തില്‍ മാര്‍പാപ്പ പങ്കെടുത്ത ശേഷം മടങ്ങും.