പ്രോസ്പർ ഓണാഘോഷം സെപ്റ്റംബർ 3 ന്

ടെക്സസ്: ഓണാഘോഷങ്ങള്‍ അതിന്റെ തനിമയോടെ കൊണ്ടാടാൻ എല്ലാ പ്രവാസ സംഘടനകളും ശ്രമിക്കാറുണ്ട്. ആ തനിമ നിലനിർത്തിക്കൊണ്ട് തന്നെ വീണ്ടും ഒരു ഓണത്തെ വരവേൽക്കാൻ പ്രോസ്പർ മലയാളികൾ ഒരുങ്ങുന്നു. സെപ്റ്റംബർ 3 ഞായറാഴ്ച രാവിലെ 10.30ന് ആർട്ടിഷ്യ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തപ്പെടുന്ന ആഘോഷ പരിപാടികൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ കൺവീനർ ലീനസ് വർഗീസിന്റെ നേതൃത്വത്തിൽ ആരംഭിച്ചു കഴിഞ്ഞു. തിരുവാതിര, ഹാസ്യ കലാപ്രകടനം, പൂക്കളം, കുട്ടികളുടെ പ്രത്യേക കലാപരിപാടികൾ, സിനിമാറ്റിക് ഡാൻസ്, ഗാനമേള തുടങ്ങിയ വിവിധ പരിപാടികൾക്ക് വേണ്ടിയുള്ള തയാറെടുപ്പുകൾ നടന്നുവരുന്നതായി സംഘാടകർ അറിയിച്ചു.

അഞ്ചു ജിബിൻസ്, ഷിജു ജേക്കബ്, സത്യാ വിജയ്, പുണ്യ ജെറി അനുപ്രിയ അജീഷ്, രാകേഷ് ചിറക്കര തുടങ്ങിയവർ വിവിധ പരിപാടികളുടെ കൺവീനറന്മാരായി പ്രവർത്തിച്ചുവരുന്നു. പ്രോസ്പെറും പരിസരപ്രദേശങ്ങളിലും ഉള്ള ഏകദേശം 150 ഓളം മലയാളികൾ പങ്കെടുക്കുന്ന പരിപാടിയിൽ വിഭവസമൃദ്ധമായ ഓണസദ്യ ഏറ്റവും ആകർഷകമാണ്. കൂടുതൽ വിവരങ്ങൾക്ക് ലീനസ് വർഗീസ്,(917 254 8195), സാമുവൽ യോഹന്നാൻ(214 435 0124), എന്നിവരുമായി ബന്ധപ്പെടാം.

More Stories from this section

family-dental
witywide