പ്രഭുവിന്റെ മകള്‍ ഐശ്വര്യ പ്രഭു വിവാഹിതയായി

ചെന്നൈ: സംവിധായകന്‍ ആദിക് രവിചന്ദ്രനും മുതിര്‍ന്ന നടന്‍ പ്രഭുവിന്റെ മകളും നടന്‍ വിക്രം പ്രഭുവിന്റെ സഹോദരിയുമായ ഐശ്വര്യ പ്രഭുവും വിവാഹിതയി. ഇന്ന് ചെന്നൈയില്‍ നടന്ന വിവാഹ ചടങ്ങില്‍ നിരവധി താരങ്ങള്‍ നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

2009ല്‍ ഐശ്വര്യയുടെ ആദ്യ വിവാഹം പ്രഭുവിന്റെ അനുജത്തി തേന്‍മൊഴിയുടെ മകനായ കുനാലുമായിട്ടായിരുന്നു. ജയലളിത, അജിത് കുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്ന വിവാഹത്തിന്റെ പ്രൗഢി, ശിവാജി ഗണേശന്റെ വംശപരമ്പരയില്‍ വലിയ ആഘോഷത്തിന് അന്ന് വഴിയൊരുക്കിയിരുന്നു.

പിന്നീട് വിവാഹമോചനത്തിനു ശേഷം, കേക്ക് നിര്‍മ്മാണ ബിസിനസ്സ് ആരംഭിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് സംവിധായകന്‍ ആദിക് രവിചന്ദ്രനുമായി ഐശ്വര്യ സൗഹൃദത്തിലാകുന്നത്. സൗഹൃദം പ്രണയമായി വളര്‍ന്ന് വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

ആദിക് രവിചന്ദ്രന്റെ സമീപകാല ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ‘മാര്‍ക്ക് ആന്റണി’ വളരെ ശ്രദ്ധേ നേടിയിരുന്നു. 100 കോടി ക്ലബിലെത്തിയ ചിത്രത്തിന്റെ വിജയത്തിളക്കം വിവാഹത്തിന് കൂടുതല്‍ തിളക്കം നല്‍കുന്നു.

More Stories from this section

family-dental
witywide