
കൽപ്പറ്റ: വയനാട് വാകേരിയിൽ വീണ്ടും കടുവ സാന്നിധ്യം. ആവയൽ കല്ലിടാംകുന്നിൽ കടുവ ആടിനെ കൊന്നു. കാക്കനാട് വർഗീസിന്റെ ആടിനെയാണ് കടുവ കൊന്നത്.
രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. ആടിന്റെ കരച്ചിൽ കേട്ട വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് കടുവ ഓടി മറഞ്ഞു. പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തുകയാണ്.
ശനിയാഴ്ച ഞാറക്കാട്ടിൽ സുരേന്ദ്രന്റെ പശുവിനെ കടുവ കൊന്നിരുന്നു. ഞായറാഴ്ചയും കടുവ ഇവിടെ എത്തിയതിന്റെ ദൃശ്യം വനംവകുപ്പ് സ്ഥാപിച്ച കാമറിയിൽ പതിഞ്ഞിരുന്നു.
ഇതേ തുടർന്ന് ഇതിനെ പിടികൂടാൻ കൂട് സ്ഥാപിച്ചു. എന്നാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കടുവ പ്രദേശത്തേക്ക് വന്നിരുന്നില്ല. ഇതിനിടയിലാണ് ബുധനാഴ്ച വീണ്ടും എത്തി ആടിനെ പിടികൂടുന്നത്.