കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ഇന്ന് പ്രയാണം തുടങ്ങും; ആദ്യ യാത്ര കാസർഗോട്ട് നിന്ന്

കാസർഗോഡ്: കേരളത്തിലെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ഇന്ന് നടക്കും. കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ യാത്ര. ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ഉച്ചയ്ക്ക് 12. 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനിലൂടെ നിർവഹിക്കും. പുതിയ എട്ട് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫും ഇതോടൊപ്പം നടക്കും.

കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ രാവിലെ 11 മുതൽ ആഘോഷ പരിപാടികൾ ഉണ്ടാകും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, സംസ്ഥാന കായിക-റെയിൽവെ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, എൻ എ നെല്ലിക്കുന്ന് എം എൽ എ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. രണ്ടാം വന്ദേ ഭാരതത്തിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത. 8 കോച്ചുകളാണ് ഈ ട്രെയിനിന് ഉള്ളത്.

വന്ദേഭാരത് ട്രെയിനിന്റെ സമയക്രമം (റെയില്‍വേ സമയം)

കാസര്‍ഗോഡ്- തിരുവനന്തപുരം (ട്രെയിന്‍ നമ്പര്‍- 20631)

കാസര്‍ഗോഡ്: 7.00

കണ്ണൂര്‍: 7.55/7.57

കോഴിക്കോട്: 8.57/8.59

തിരൂര്‍: 9.22/9.24

ഷൊര്‍ണൂര്‍: 9.58/10.00

തൃശൂര്‍: 10.38/10.40

എറണാകുളം: 11.45/11.48

ആലപ്പുഴ: 12.32/12.34

കൊല്ലം: 13.40/1.42

തിരുവനന്തപുരം: 15.05

തിരുവനന്തപുരം- കാസര്‍ഗോഡ് (ട്രെയിന്‍ നമ്പര്‍- 20632)

തിരുവനന്തപുരം: 16.05

കൊല്ലം: 16.53/ 16.55

ആലപ്പുഴ: 17.55/ 17.57

എറണാകുളം: 18.35/18.38

തൃശൂര്‍: 19.40/19.42

ഷൊര്‍ണൂര്‍: 20.15/20.18

തിരൂര്‍: 20.52/20.54

കോഴിക്കോട്: 21.23/21.25

കണ്ണൂര്‍: 22.24/22.26

കാസര്‍ഗോഡ്: 23.58

More Stories from this section

family-dental
witywide