ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും, രാജ്യം മണിപ്പുരിന് ഒപ്പം: ചെങ്കോട്ടയില്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ 77-ാം സ്വാതന്ത്യ്രദിന ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് രാവിലെ 7.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന പ്രസംഗത്തില്‍ മോദി സര്‍ക്കാരിന്റെ വികസനവും സ്വപ്നങ്ങളും എണ്ണിയെണ്ണി പറഞ്ഞു. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നത് ഉറപ്പാണ് എന്ന് മോദി പറഞ്ഞു. ഇന്ന് ഇന്ത്യ ലോകത്തെ 5ാമത്തെ സാമ്പത്തിക ശക്തിയാണ്. ഞങ്ങള്‍ ശക്തമായ സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുത്തു. 5 വര്‍ഷത്തിനിടെ 13.5 കോടി ജനങ്ങള്‍ ദാരിദ്യ്രത്തില്‍നിന്ന് കരകയറി. വിലക്കയറ്റം നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും.

എന്‍റെ പ്രിയപ്പെട്ട 140 കോടി കുടുംബാംഗങ്ങളേ.. എന്ന് അഭിസംബോധന ചെയ്ത്കൊണ്ട് ആരംഭിച്ച പ്രസംഗത്തിന്‍റെ തുടക്കത്തില്‍ തന്നെ മണിപ്പുരിനെ കുറിച്ചും അവിടെ നടന്ന അക്രമസംഭവങ്ങളെ കുറിച്ചും പരാമര്‍ശിച്ചു. രാജ്യം മണിപ്പുരിന് ഒപ്പമാണ്. മണിപ്പുര്‍ ഇപ്പോള്‍ സമാധാനത്തിലേക്ക് തിരിച്ചെത്തുകയാണ്. അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

യുവാക്കളിലാണ് രാജ്യത്തിന്റെ പ്രതീക്ഷ. ഇന്ത്യയില്‍ എല്ലാവര്‍ക്കും അവസരമുണ്ട്. ഏല്ലാവര്‍ക്കും ആകാശത്തോളം അവസരം നല്‍കും. ജി 20 ഉച്ചകോടിക്ക് ആതിഥ്യമരുളുന്ന ഇന്ത്യയുടെ പുരോഗതിയും വൈവിധ്യവും ലോകം കാണുന്നുണ്ട്. രാജ്യത്തിന്‍റെ ഏറ്റവും വലിയ ശക്തി സര്‍ക്കാരിലുള്ള ജനത്തിന്‍റെ വിശ്വാസമാണ്. കൊവിഡിനു ശേഷം പുതിയ ലോകക്രമം രൂപപ്പെട്ടുവെന്നും കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് ലോകം അമ്പരന്നുവെന്നും മോദി പറഞ്ഞു.

More Stories from this section

family-dental
witywide