
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബസിനുള്ളില്‍ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരുതംകുഴി സ്വദേശി പ്രശാന്തെന്ന 38കാരനെയാണ് ബസിന്റെ ചവിട്ടുപടിക്ക് മുകളിലായി തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. രണ്ടാഴ്ചകള്‍ക്കു മുന്‍പ് മാത്രമാണ് പ്രശാന്ത് സ്വകാര്യ ബസില്‍ ഡ്രൈവറായി ജോലിക്ക് വന്നു തുടങ്ങിയതെന്ന് ബസിലെ മറ്റ് ജീവനക്കാര്‍ പറഞ്ഞു. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.