യുദ്ധം: യുഎസില്‍ ഇസ്രയേലിനെയും പലസ്തീനെയും അനുകൂലിച്ച് പ്രകടനങ്ങള്‍

ന്യൂയോര്‍ക്ക്: ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷം യുദ്ധസമാനമായ സാഹചര്യത്തിലേക്ക് മാറിയിരിക്കെ ഇരു രാജ്യങ്ങള്‍ക്കും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് യുഎസിലെ വിവധ സ്ഥലങ്ങളില്‍ പ്രകടനങ്ങളും പൊതു യോഗങ്ങളും നടന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ആയിരക്കണക്കിന് ആളുകള്‍ ഒരുമിച്ചു കൂടി യുദ്ധത്തെ അപലപിച്ചു. ഇരു രാജ്യങ്ങള്‍ക്കും വേണ്ടി പ്രതിഷേധക്കാര്‍ ഉണ്ടായിരുന്നെങ്കിലും സമാധാനപരമായ പ്രതിഷേധമായിരുന്നു എല്ലായിടത്തും.

ഇസ്രയേലിനെ അനുകൂലിച്ച അമേരിക്കന്‍ നിലപാടിനെ വിമര്‍ശിച്ചുകൊണ്ടാണ് പലസ്തീന്‍ അനുകൂലികള്‍ പ്രതിഷേധിച്ചത്. പക്ഷേ എല്ലാവരും ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടത് ഓരേ കാര്യം – യുദ്ധം അവസാനിപ്പിക്കണം. ടൈം സ്വകയറിലും ഗോള്‍ഡാ മേയര്‍ സ്വയറിലും ഇസ്രയേല്‍ ദേശീയ ഗാനം ആലപിച്ചുകൊണ്ട് ആയിരങ്ങള്‍ ഒന്നിച്ചു കൂടി. ക്വീന്‍സിലും ന്യൂജഴ്സിയിലും പ്രാദേശിക നേതാക്കന്മാര്‍ അടക്കം നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത പ്രതിഷേധ റാലികളും സമ്മേളനങ്ങളും നടന്നു.

അവധി ആഘോഷിക്കാനായി അമേരിക്കയില്‍ എത്തിയ പല ഇസ്രയേലികളും ഇവിടെ കുടുങ്ങിയിരിക്കുകയാണ്. ഇസ്രയേല്‍ യുദ്ധം പ്രഖ്യാപിച്ചതിനാല്‍ ഒരു രാജ്യാന്തര വിമാന കമ്പനികളും അങ്ങോട്ടേക്ക് സര്‍വീസ് നടത്തുന്നില്ല. അവരില്‍ പലര്‍ക്കും ഉറ്റവരെ നഷ്ടപ്പെട്ടിട്ടുണ്ട്. പലരുടേയും സുഹൃത്തുക്കളെ ബന്ധികളാക്കി പിടിച്ചുകൊണ്ടുപോയിട്ടുണ്ട്.

Pro-Palestinian Rally in New York City Met With Pro-Israeli Counter-Protestors

More Stories from this section

family-dental
witywide