
ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ 22-226 ഭരണസമിതിയില്‍ നാഷണല്‍ കമ്മിറ്റി മെംബര്‍ ആയി പ്രമുഖ അഭിഭാഷകയും സാമുഹ്യ പ്രവര്‍ത്തകയുമായ ലതാ മേനോന്‍ മത്സരിക്കുന്നു. കാനഡ മലയാളി സമൂഹത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ലതാ മേനോന്‍ ബ്രാംറ്റണ്‍ മലയാളി അസോസിയേഷന്റെ സെക്രട്ടറിയായും വളരെ കാലം സേവനം അനുഷ്ടിച്ചിട്ടുണ്ട്. കാനഡ മലയാളികളുടെ ഏത് പ്രവര്‍ത്തനങ്ങള്‍ക്കും മുന്നില്‍നിന്നു പ്രവര്‍ത്തിക്കുന്ന ലതാ മേനോന്‍, സജിമോന്‍ നേതൃത്വം നല്‍കുന്ന ഡ്രീം ടീമിന്റെ ഭാഗമായാണ് മത്സരിക്കുന്നത്.
കാനഡ മലയാളികള്‍ക്കിടയില്‍ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളില്‍ അറിയപ്പെടുന്ന വ്യക്തിത്വമാണ് ലതാ മേനോന്റേത്. മലയാളികളുടെ ഏതു കാര്യങ്ങള്‍ക്കും കൃത്യമായ ഇടപെടലുകള്‍ നടത്താറുണ്ട്. അതുകൊണ്ടു തന്നെ കാനഡയുടെ സാമൂഹിക- രാഷ്ട്രീയ- സാമുദായിക മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കുവാന്‍ ലത മേനോന് കഴിഞ്ഞിട്ടുണ്ട്. കേരളാ ലോകസഭാ മെംബര്‍ കുടിയായ ലത മേനോന്‍ കേരള സര്‍ക്കാരിന്റെ പ്രത്യക ക്ഷണപ്രകാരം ന്യൂ യോര്‍ക്കില്‍ നടന്ന ലോക കേരളസഭയിലും പങ്കെടുത്തിരുന്നു.
ലോ പ്രൊഫഷണല്‍ കോര്‍പറേഷന്‍ ഫൗണ്ടറുകൂടിയാണ് ലതാ മേനോന്‍.
ഇന്ത്യയിലെയും അമേരിക്കന്‍ ഐക്യനാടുകളിലെയും സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ലതാ മേനോന്‍ കഇണ എന്ന സംഘടനയുടെ കോ ഫൗണ്ടര്‍ കൂടിയാണ്. പ്രൊഫഷണല്‍ ആയ ആയിരത്തില്‍ അധികം സ്ത്രീകള്‍ അംഗങ്ങളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനയാണിത്. കര്‍ണ്ണാടകയില്‍ ഈ വര്‍ഷത്തെ വനിതാ ദിനത്തില്‍ ആദരിക്കപ്പെട്ട വ്യക്തിത്വം കൂടിയാണ് ഈ സ്ത്രീരത്‌നത്തിന്റേത്.
പ്രഗത്ഭയായ ബാരിസ്റ്ററും, സോളിസിറ്ററും സജീവ കമ്മ്യൂണിറ്റി പ്രവര്‍ത്തകയുമായ ലതാ മേനോന്‍ ഒന്റാറിയോയിലേയും കാനഡയിലേക്ക് കുടിയേറുന്നതിനു മുമ്പ് അഭിഭാഷകയായി പ്രാക്ടീസ് ചെയ്ത ഇന്ത്യന്‍ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കര്‍ണ്ണാടക, കേരളം എന്നിവിടങ്ങളിലേയും നിയമ സമൂഹത്തില്‍ അംഗീകൃത നാമമായി മാറിയിരുന്നു. ഹാര്‍ഡ് വേര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലോയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഒരു അഭിഭാഷക എന്ന നിലയിലുള്ള തന്റെ പ്രൊഫഷണല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ, ലത മേനോന്‍ തന്റെ സമയം സമൂഹത്തിനുവേണ്ടി വിനിയോഗിക്കുകയും സ്ത്രീ സമത്വത്തിന്റെയും അവകാശങ്ങളുടെയും സജീവ പിന്തുണക്കാരിയും ചാമ്പ്യനുമായി മാറുകയും ചെയ്തുതു. അവര്‍ നിരവധി സാമൂഹിക, കമ്മ്യൂണിറ്റി സ്ഥാപനങ്ങളില്‍, സ്ഥാപക, ബോര്‍ഡ് അംഗം, സെക്രട്ടറി, നിയമോപദേശക, മറ്റ് പല സ്ഥാനങ്ങള്‍ എന്നിവ വഴി വളരെ സജീവമായി സമൂഹത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു.
ഒരു പ്രൊഫഷണലെന്ന നിലയില്‍, കുടുംബത്തിലെ തര്‍ക്കം, ഗാര്‍ഹിക പീഡനം, അബ്യൂസ്, കുടുംബ തര്‍ക്കങ്ങള്‍ എന്നിവ നേരിടുമ്പോള്‍ തന്റെ അടുക്കലേക്ക് വന്ന നിരവധി ക്ലയന്റുകളുടെ ജീവിതത്തെ അവര്‍ സ്പര്‍ശിച്ചിട്ടുണ്ട്. ഇത് അവരുടെ നിരവധി ക്ലയന്റുകളെ പ്രതികൂല സാഹചര്യങ്ങളുടെ മുന്നിലും പിടിച്ചുനില്‍ക്കാനും മുന്നോട്ടുകൊണ്ടുപോകുവാനും സ്വാധിക്കുന്നു. ലതയുടെ നേട്ടങ്ങളും വിജയങ്ങളും അവരെ അനേകരുടെ യഥാര്‍ത്ഥ നേതാവും ഉപദേശകയും കരുത്തുറ്റ ശക്തിയും സ്വാധീനവും പ്രചോദനവും ആക്കിയിരിക്കുന്നു. നിരവധി അവാര്‍ഡുകള്‍ അവരെ തേടിയെയെത്തിക്കൊണ്ടിരിക്കുബോഴും കര്‍മ്മമണ്ഡലത്തില്‍ വിനീതയായി തന്റെ സാമുഖ്യ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ബാംഗ്‌ളൂരില്‍ വളര്‍ന്ന ലത മേനോന്‍ ഭര്‍ത്താവ് ജസ്‌മോഹന്‍ മേനോന്‍ മക്കള്‍ : ഡോ. ത്രിശാല മേനോന്‍, അര്‍ജുന്‍ മേനോന്‍ എന്നിവരോടൊപ്പം കാനഡയില്‍ ആണ് താമസം.
വ്യത്യസ്തമായ കാഴ്ചപ്പാടും പുരോഗമന ചിന്താഗതികളുമുള്ള യുവതികളുടെ പ്രതിനിധിയില്‍പ്പെട്ട അംഗമാണ് ലത മേനോന്‍ ഫൊക്കാനയുടെ ഉയര്‍ച്ചയില്‍ ലത മേനോന്റെ പ്രവര്‍ത്തനം ആവിശ്യമുള്ളതുകൊണ്ടാണ് ഏവരും അവരെ നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്.
യുവ തലമുറയെ അംഗീകരിക്കുന്നതിനോടൊപ്പം അനുഭവസമ്പത്തുള്ള വ്യക്തികളെ കൂടി മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തിക്കുവാന്‍ തയ്യാര്‍ എടുക്കുബോള്‍ ലത മേനോന്റെ അനുഭവ സമ്പത്തിനും കഴിവിനും കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങള്‍ക്ക് ശംഖൊലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയില്‍ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോന്‍ ആന്റണിയുടെ നേതൃത്വത്തില്‍ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. കാനഡ റീജിയനില്‍ നിന്നുള്ള എല്ലാവരും ഒരേ സ്വരത്തില്‍ ലത മേനോന്റെ മത്സരത്തെ പിന്തുണക്കുന്നു. കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷര്‍ ആയി മത്സരിക്കുന്ന ജോയി ചക്കപ്പന്‍, എക്‌സി. പ്രസിഡന്റ് സ്ഥാനാര്‍ഥി പ്രവീണ്‍ തോമസ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി വിപിന്‍ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി മനോജ് ഇടമന, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ള, അഡിഷണല്‍ ജോയിന്റ് ട്രഷര്‍ മില്ലി ഫിലിപ്പ്, വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥി രേവതി പിള്ള, നാഷണല്‍ കമ്മിറ്റി മെംബേഴ്‌സ് ആയ സോണി അമ്പുക്കന്‍, ഷിബു എബ്രഹാം സാമുവേല്‍ ഗ്രേസ് ജോസഫ്, അരുണ്‍ ചാക്കോ, രാജീവ് കുമാരന്‍, മേരി ഫിലിപ്പ്, മേരികുട്ടി മൈക്കിള്‍, മനോജ് മാത്യു, ഡോ. ഷൈനി രാജു, സ്റ്റാന്‍ലി ഇത്തൂണിക്കല്‍, റീജിയണല്‍ വൈസ് പ്രസിഡന്റായി മത്സരിക്കുന്ന ബെന്‍ പോള്‍, ലിന്‍ഡോ ജോളി, കോശി കുരുവിള, ഷാജി സാമുവേല്‍, ധീരജ് പ്രസാദ്, ജോസി കാരക്കാട് എന്നിവര്‍ ലത മേനോന് വിജയാശംസകള്‍ നേര്‍ന്നു.















