ആഡംബര ഹോട്ടൽ രംഗത്തെ അതികായൻ പി. ആർ. എസ് ഒബ്റോയ് അന്തരിച്ചു

ന്യൂഡൽഹി: ആഡംബര ഹോട്ടൽ വ്യവസായ രംഗത്തെ അതികായൻ ഒബ്റോയ് ഗ്രൂപ് ഇമെരിറ്റസ് ചെയർമാൻ പ്രിഥ്വി രാജ് സിങ് ഒബ്റോയ് (94) അന്തരിച്ചു. ഡൽഹി കാപ്പഷേര ഒബ്റോയ് ഫാമിലെ ഭഗവതി ഒബ്റോയ് ചാരിറ്റബിൽ സൊസൈറ്റിയുടെ സ്ഥലത്ത് സംസ്കാരം നടത്തി. 2008ൽ രാജ്യം ഇദ്ദേഹത്തിന് പത്മവിഭൂഷൻ നൽകി ആദരിച്ചിരുന്നു.

ഒബ്റോയ് ഗ്രൂപ്പ് സ്ഥാപകൻ റായ് ബഹാദൂർ എംഎസ് ഒബ്റോയിയുടെ മകനായി 1929 ഫെബ്രുവരി 3ന് ഡൽഹിയിൽ ജനനം. യുകെ, സ്വിറ്റ്സർലൻ്റ് എന്നിവിടങ്ങളിൽ ഉപരിപഠനം. തിരിച്ചെത്തി പിതാവിൻ്റെ ഓബ്റോയ് ഗ്രൂപ്പിൻ്റെ ഭാഗമായ ഇദ്ദേഹം ഹോട്ടൽ വ്യവസായത്തിന് പുതിയ ദിശാബോധം നൽകി. 1934 ൽ പ്രവർത്തനമാരംഭിച്ച ഒബ്റോയ് ഗ്രൂപ്പിനു കീഴിൽ 7 രാജ്യങ്ങളിലായി 32 ആഡംബര ഹോട്ടലുകളും 2 ക്രൂസ് ഷിപ്പുകളുമുണ്ട്. ,

മക്കൾ; വിക്രംജിത് സിങ് ഒബ്റോയ് ( ഇഐഎച്ച് ഹോട്ടൽസ് മാനേജിങ് ഡയറക്ടർ), നടാഷ, അനസ്താസ്യ.

PRS Oberoi, Who Redefined Indian Hospitality Through His Hotels, Dies At 94

More Stories from this section

family-dental
witywide