കോട്ടയം: ഒരു മാസത്തോളം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം പുതുപ്പള്ളി ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ 7 മണിയോടെ പോളിംങ് ആരംഭിച്ചു. വൈകീട്ട് 6 മണിവരെയാണ് വോട്ടെടുപ്പ് നടക്കുക.
രാവിലെ ഒമ്പത് മണിയോടെ 12.5 ശതമാനം പോളിങ് രേഖപ്പെടുത്തി. എൽ.ഡി.എഫ്. സ്ഥാനാർഥി ജെയ്ക് സി.തോമസ് രാവിലെ എട്ട് മണിയോടെ മണർകാട് കണിയാംകുന്ന് യു.പി.സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി.
മണ്ഡലത്തിൽ ആകെ 1,76,417 വോട്ടര്‍മാരാണുള്ളത്. എട്ടിനാണ് വോട്ടെണ്ണല്‍. ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാന്‍സ്ജെന്‍ഡറുകളുമടക്കം 1,76,417 വോട്ടര്‍മാരാണുള്ളത്. 957 പുതിയ വോട്ടര്‍മാരുണ്ട്. 182 ബൂത്തുകളാണുള്ളത്. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും വീടുകളിൽ തന്നെ വോട്ട് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. ഇതിനായി അപേക്ഷ നൽകിയ വോട്ടർമാരുടെ വീടുകളിൽ ഇന്ന് പ്രത്യേക പോളിംഗ് സംഘം സന്ദർശനം നടത്തിയിരുന്നു. വോട്ടർമാരെ സഹായിക്കാൻ രാഷ്ട്രീയ പ്രവർത്തകർ തന്നെ മുൻപന്തിയിലുണ്ട്. പ്രധാന മുന്നണികളെല്ലാം തന്നെ വോട്ടുകൾ ഉറപ്പാക്കാൻ അണികളെ നിയോഗിച്ചിട്ടുണ്ട്.