ശ്രാവണമാസത്തില്‍ മട്ടന്‍ കഴിച്ച രാഹുല്‍ ഗാന്ധി ഹിന്ദുക്കളെ വേദനിപ്പിച്ചു: ബിജെപി

ന്യൂഡല്‍ഹി: ശ്രാവണമാസത്തില്‍ ആട്ടിറച്ചി കഴിച്ച രാഹുല്‍ ഗാന്ധി മുഴുവന്‍ ഹിന്ദുക്കളുടേയും വികാരം വ്രണപ്പെടുത്തിയെന്ന് ബിജെപി . കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധിയും ലാലുപ്രസാദ് യാദവും ചേര്‍ന്ന് ചമ്പാരന്‍ മട്ടന്‍ കറി ഉണ്ടാക്കുന്ന വിഡിയോ കോണ്‍ഗ്രസ് പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിമര്‍ശനവുമായി ബിജെപി വന്നത്.

ചേര്‍ന്ന് മട്ടനുണ്ടാക്കി കഴിച്ചത് ശ്രാവണമാസത്തിന്റെ ആരംഭത്തിലാണ്. ആഗസ്റ്റ് നാലിനാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പെട്ടെന്ന് മട്ടന്‍ കറി വയ്ക്കുന്ന മാസ്റ്റര്‍ ഷെഫുകളായി ഇരുവരും മാറി. പക്ഷേ അവരുടെ പാചകവൈദഗ്ധ്യം പ്രദര്‍ശിപ്പിക്കുന്നതിന് ശ്രാവണ മാസത്തിന്റ അവസാനം വരെ അവര്‍കാത്തിരുന്നു. എന്ന് ബിജെപി നേതാവ് സമ്പിത് പത്ര എക്സില്‍ കുറിച്ചു. ശ്രാവണമാസത്തില്‍ മാംസം കഴിക്കുക എന്നത് ഒരു സനാതനഹിന്ദുവിന് ചിന്തിക്കാന്‍ പോലും പറ്റുന്ന കാര്യമല്ല എന്നാണ് ബിജെപി വക്താവ് ഷഹ്സാദ് പുനെവാല പറഞ്ഞത്.