
തിരുവനന്തപുരം: ക്രിസ്മസ്, ന്യൂഇയര്‍ വെക്കേഷന്‍ തുടങ്ങിക്കഴിഞ്ഞു. ആഘോഷങ്ങള്‍ക്കും ഒത്തുകൂടലുകള്‍ക്കുമായി ആളുകള്‍ ബന്ധുവീടുകളിലേക്കും സുഹൃത്തുക്കള്‍ക്കരികിലേക്കും വിനോദ സഞ്ചാരത്തിനായുമെല്ലാം യാത്രയ്‌ക്കൊരുങ്ങുകയാണ്. യാത്രയ്ക്കായി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഓണ്‍ലൈനില്‍ വന്‍ തിരക്കാണനുഭവപ്പെടുന്നത്. ഇങ്ങനെ ട്രെയിന്‍ യാത്രയ്‌ക്കൊരുങ്ങിയിരിക്കുന്നവര്‍ക്ക് ചെറിയൊരു മെസേജ് നല്‍കുകയാണ് കേരളാ പോലീസ്.
ട്രെയിന്‍ ടിക്കറ്റെടുത്ത് യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ ആ ടിക്കറ്റിനൊപ്പം നിങ്ങളുടെ സുരക്ഷയ്ക്കായി മൂന്നു നമ്പറുകള്‍ കൂടി സേവ് ചെയ്യാന്‍ പോലീസ് ആവശ്യപ്പെടുന്നു. ട്രെയിനില്‍ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ 9846200180, 9846200150, 9846200100 എന്നി നമ്പറുകള്‍ സൂക്ഷിക്കാനാണ് കേരള പൊലീസ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.
ട്രെയിന്‍ യാത്രയ്ക്കിടയില്‍ എന്തെങ്കിലും പ്രശനമുണ്ടായാല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റെയില്‍വേ പൊലീസ് കണ്ട്രോള് റൂമില്‍ വിവരം അറിയിക്കാനാണ് ഈ നമ്പറുകള്‍. കൂടാതെ 9497935859 എന്ന വാട്സ്ആപ് നമ്പറില്‍ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നിവയായും വിവരങ്ങള്‍ കൈമാറാമെന്നും കേരള പൊലീസ് സോഷ്യല്‍മീഡിയയിലെ കുറിപ്പില്‍ അറിയിച്ചു.
കേരളാ പോലീസിന്റെ കുറിപ്പ്:
ട്രെയിന്‍ യാത്ര പോകയാണോ?
ടിക്കറ്റിനോടൊപ്പം ഈ നമ്പറുകളും സൂക്ഷിക്കാം.
9846200180
9846200150
9846200100
ട്രെയിന്‍ യാത്രയ്ക്കിടയില്‍ എന്തെങ്കിലും പ്രശനമുണ്ടായാല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റെയില്‍വേ പൊലീസ് കണ്ട്രോള് റൂമില്‍ വിവരം അറിയിക്കാം.
കൂടാതെ 9497935859 എന്ന വാട്സ്ആപ് നമ്പറില്‍ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നിവയായും വിവരങ്ങള്‍ കൈമാറാം.













