
തിരുവനനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യതയെന്ന് റിപ്പോർട്ട്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ കോഴിക്കോട്, വയനാട്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മിന്നലോട് കൂടിയ മഴക്കാണ് സാധ്യത.
ഞായറാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ തമിഴ്നാടിന് മുകളിലായി ഒരു ചക്രവാതച്ചുഴിയും, തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നതിനാലാണ് മഴ ശക്തമാകുന്നത്.
ദുരിതാശ്വാസ കാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം താലൂക്കില്‍ സ്‌കൂളുകള്‍ക്ക് കലക്ടര്‍ ജെറോമിക് ജോര്‍ജ് നാളെ (ഒക്ടോബര്‍ 28) അവധി പ്രഖ്യാപിച്ചു.