
ചിക്കാഗോ: ഭർത്താവിൻ്റെ വെടിയേറ്റ് ഗുരുതര പരുക്കുകളോടെ ചിക്കാഗോയിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള കോട്ടയം ഉഴവൂര്‍ സ്വദേശി മീര എബ്രഹാമിന്റെ (32) ചികിത്സയ്ക്കായി പണം സമാഹരിക്കാൻ ക്നാനായ കാത്തലിക് സൊസൈറ്റി(കെസിഎസ്).
ഗോ ഫണ്ട് മി എന്ന പേരിലാണ് പേജ് ആരംഭിച്ചിരിക്കുന്നത്.
“മീര ഇതിനകം ഒന്നിലധികം ശസ്ത്രക്രിയകൾക്ക് വിധേയയായി, ഭാവിയിൽ ഇനിയും നിരവധി ശസ്ത്രക്രിയകൾ വേണ്ടിവരും. പ്രാപിക്കാൻ അവൾക്ക് ദീർഘകാല പരിചരണം ആവശ്യമായി വരുമെന്ന് ഡോക്ടർമാർ പ്രവചിക്കുന്നു. മീരയുടെ ഇരട്ടസഹോദരി ഒഴികെ, മീരയുടെ മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും ഇപ്പോൾ ഇന്ത്യയിലാണ്. മീര സുഖംപ്രാപിക്കുന്നതിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് അവളുടെ ചികിത്സാ ചെലവുകൾക്കും മറ്റ് ചെലവുകൾക്കും സാമ്പത്തിക സഹായം നൽകുന്നതിനായി ഞങ്ങൾ ഒരു ധനസമാഹരണ കാമ്പെയ്‌നും സംഘടിപ്പിക്കുന്നു. നിങ്ങളുടെ സംഭാവന ചെറുതായാലും വലുതായാലും അതിജീവനത്തിനായുള്ള മീരയുടെ പോരാട്ടത്തിലും പുനരധിവാസത്തിലേക്കുള്ള അവളുടെ നീണ്ട യാത്രയിലും അത് വലിയ മാറ്റമുണ്ടാക്കും,” പേജിൽ പറയുന്നു.
150,000 യുഎസ് ഡോളർ സമാഹരിക്കാനാണ് കെസിഎസ് ചിക്കാഗോ ലക്ഷ്യമിടുന്നത്. ഇതുവരെ 34,968 ഡോളർ സമാഹരിച്ചു.
പണം നൽകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://www.gofundme.com/f/help-meera-abraham-fight-for-life-rehab













