കോടിപതികളിലും ക്രിമിനലുകളിലും മുന്നിൽ ബിജെപി; രാജസ്ഥാൻ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ വിവരങ്ങൾ

ന്യൂഡൽഹി: വരാനിരിക്കുന്ന രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 1,875 സ്ഥാനാർത്ഥികളിൽ 326 സ്ഥാനാർത്ഥികൾക്കെതിരെ ക്രിമിനൽ കേസുകൾ നിലനിൽക്കുന്നുണ്ടെന്നും അവരിൽ 61 പേർ ബിജെപിയിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ട്.

അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (എഡിആർ) രാജസ്ഥാൻ ഇലക്ഷൻ വാച്ചും ചേർന്നാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 1,875 സ്ഥാനാർത്ഥികളുടെ സത്യവാങ്മൂലം വിശകലനം ചെയ്താണ് റിപ്പോർട്ട്.

1,875 സ്ഥാനാർത്ഥികളിൽ 688 പേർ ദേശീയ പാർട്ടികളിൽ നിന്നും 105 പേർ സംസ്ഥാന പാർട്ടികളിൽ നിന്നും 348 പേർ രജിസ്റ്റർ ചെയ്ത അംഗീകൃത പാർട്ടികളിൽ നിന്നും 734 സ്ഥാനാർത്ഥികൾ സ്വതന്ത്രരായും മത്സരിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥികളായ 200 പേരിൽ 61 പേർക്കെതിരെയാണ് ക്രിമിനൽ കേസുകൾ നിലനിൽക്കുന്നത്. കോൺഗ്രസിന്‍റെ 199 സ്ഥാനാർത്ഥികളിൽ നിന്നും 47 പേർക്കെതിരെ കേസുണ്ട്. ബിഎസ്പിയിലെ 185 സ്ഥാനാർത്ഥികളിൽ 12 പേർക്കും, ആം ആദ്മി പാർട്ടിയുടെ 86ൽ 18 പേർക്കും, രാഷ്ട്രീയ ലോക താന്ത്രിക് ദളിലെ 78 സ്ഥാനാർത്ഥികളിൽ 28 പേർക്കും എതിരെ ക്രിമിനിൽ കേസുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. സിപിഐഎം – 18സ്ഥാനാർത്ഥികളിൽ 13, ഭാരതീ‍യ ട്രൈബൽ പാർട്ടി – 17 സ്ഥാനാർത്ഥികളിൽ രണ്ട് എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.

ബിജെപിയിൽ നിന്നുള്ള 200 സ്ഥാനാർത്ഥികളിൽ 42 പേർക്കും കോൺഗ്രസിൽ നിന്നുള്ള 199 സ്ഥാനാർത്ഥികളിൽ 34 പേർക്കും എതിരെ ഗുരുതരമായ കേസുകൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

1875 സ്ഥാനാർഥികൾ കോടിപതികളുടെ എണ്ണം 651 ആണ്. ഇതിൽ 259 പേർക്ക് അഞ്ച് കോടിയിലധികം സ്വത്തുണ്ട്. 200 പേർക്ക് 2 കോടിയിലധികവും 408 പേർക്ക് 50 ലക്ഷത്തിനും രണ്ട് കോടിക്കുമിടയിലാണ് സ്വത്ത്. ദേശീയ പാർട്ടികളിൽ ബി.ജെ.പിയിലാണ് കൂടുതൽ കോടിപതികളുള്ളത്. ബി.ജെ.പിയുടെ 200 സ്ഥാനാർത്ഥികളിൽ 176 പേർക്കാണ് ഒരു കോടിയോ അധിലധികമോ സ്വത്തുള്ളത്. കോൺഗ്രസിൽ ഇത് 167 ആണ്.

More Stories from this section

family-dental
witywide