
തമിഴ് സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന വിജയ് ചിത്രം ലിയോയുടെ ട്രെയിലര്‍ പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. ട്രെന്റിംഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ട്രെയിലറിനെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് തമിഴ്നാട്ടിലെ ‘അനൈത്ത് മക്കള്‍ അരസിയല്‍ കക്ഷി’ നേതാവ് രാജേശ്വരി പ്രിയ. ‘വിജയ് സ്വബോധത്തോടെയാണോ ലിയോയില്‍ അഭിനയിച്ചതെന്ന് രാജേശ്വരി ചോദിച്ചു. സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തും വിധം വിജയ് ലിയോ ട്രെയിലറില്‍ സംസാരിച്ചുവെന്നും രാജേശ്വരി ആരോപിച്ചു.
സംവിധായകന്‍ ലോകേഷ് കനകരാജ് അയോഗ്യനായൊരു സംവിധായകനാണെന്നും രാജേശ്വരി ആരോപിച്ചു. ‘വിജയ് സ്വബോധത്തോടെയാണോ ലിയോയില്‍ അഭിനയിച്ചത്? വിജയ് മോശം വാക്ക് ഉപയോഗിച്ചത് അദ്ദേഹത്തിന്റെ നിലവാരം വളരെയധികം കുറച്ചിട്ടുണ്ട്. സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന വാക്ക് വിജയിയ്ക്ക് ഉള്ളതാണോ. ആരാധകരെ തെറ്റിദ്ധരിപ്പിക്കുന്ന വിജയ്ക്കെതിരെ ഞങ്ങളുടെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നു. അയോഗ്യനായ സംവിധായകന്‍ ആണ് ലോകേഷ് കനകരാജ്. ഇതിനെതിരെ സിനിമാലോകം രംഗത്തുവരണം’ രാജേശ്വരി ട്വീറ്റ് ചെയ്തു.










