ഹാലോവീൻ വാരാന്ത്യത്തിൽ പരക്കെ വെടിവയ്പ് : 8 മരണം, 50ൽ ഏറെ പേർക്ക് പരുക്ക്

അമേരിക്കയിൽ ഹാലോവീൻ ആഘോഷങ്ങൾ പൊടിപൊടിക്കുന്നതിനൊപ്പം തന്നെ അക്രമങ്ങളും വർധിച്ചു. ഈ വാരാന്ത്യത്തിൽ അമേരിക്കയിലെ 5 നഗരങ്ങളിൽ നടന്ന വ്യത്യസ്ത വെടിവയ്പിൽ 8 പേർ കൊല്ലപ്പെട്ടു. 50 പേർക്ക് പരുക്കേറ്റു. ടെക്സാക്യാന, ഇൻഡ്യാനപൊലീസ്, വിചിറ്റ. റ്റാംപ, ഷിക്കാഗോ നഗരങ്ങളിലുണ്ടായ വെടിവയ്പിലാണ് 8 മരണം.

ടെക്സാക്യാനയിൽ ശനിയാഴ്ച രാത്രി നടന്ന പാർട്ടിക്കിടയിലുണ്ടായ അടിപിടിയാണ് വെടിവയ്പിൽ കലാശിച്ചത്. 3 പേർ കൊല്ലപ്പെട്ടു. 3 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 20 വയസ്സുള്ള ഒരു ചെറുപ്പക്കാരനാണ് കൊലയാളി. അയാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഇൻഡ്യാനപൊലീസിൽ ശനിയാഴ്ചത്തെ പാതിരാപാർട്ടിക്കിടെയാണ് വെടിവയ്പ് നടന്നത്. ഒരു യുവതി കൊല്ലപ്പെട്ടു. 8 പേർക്ക് പരുക്കേറ്റു. 16നും 22നും ഇടയിൽ പ്രായമുള്ളവരാണ് പരുക്കേറ്റവർ. നിരവധി പേരെ ചോദ്യം ചെയ്തുവരുന്നു.

വിചിറ്റയിലെ ഒരു നിശാക്ലബിൽ കയറി അക്രമി നിറയെഴിക്കുകയായിരുന്നു. ഒരാൾ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരുക്കേറ്റു. അക്രമിയെ കുറിച്ച് വിവരങ്ങളൊന്നുമില്ല. റ്റാംപയിലും ഹാലോവീൻ ആഘോഷങ്ങൾക്കിടെ വെടിവയ്പ്പുണ്ടായി. 2 പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരുക്കേറ്റു. ലൂസിയാനയിലെ ലേയ്ക് ചാൾസിൽ ഹൌസ് പാർട്ടിക്കിടെയുണ്ടായ അക്രമത്തിൽ 6 കുട്ടികൾക്ക് പരുക്കേറ്റു. കൌമാരക്കാരുടെ പാർട്ടിയായിരുന്നു നടന്നത്.

യുഎസിലെ ഏറ്റവും വലിയ മൂന്നാമത്തെ സിറ്റിയായ ഷിക്കാഗോയിലെ വിവിധ ഇടങ്ങളിൽ പല ഇടങ്ങളിൽ അക്രമവും വെടിവയ്പും നടന്നു. ഒരാൾ കൊല്ലപ്പെട്ടു. വ്യത്യസ്ത സംഭവങ്ങളിലായി 40 പേർക്ക് പരുക്കുണ്ട്.

അമേരിക്കയിൽ കൂട്ടവെടിവയ്പും തുടർന്നുള്ള മരണങ്ങളും തുടർക്കഥയാണ്. ഈ വർഷം തന്നെ ഇത്തരത്തിലുള്ള 579 സംഭവങ്ങളുണ്ടായി എന്നാണ് കണക്ക്. തോക്കു കൈകാര്യം ചെയ്യാൻ അനുവാദം നൽകുന്ന നിയമം വളരെ ദുർബലമയിരിക്കുന്നതാനാൽ ഒട്ടും പ്രയാസമില്ലാതെ തോക്ക് സ്വന്തമാക്കാൻ സാധാരണക്കാർക്ക് കഴിയും.

Rampant shootings mar Halloween weekend across US, 8 dead, 50+ injured

More Stories from this section

family-dental
witywide