
ഹ്യൂസ്റ്റൺ : മരണം കാത്തിരുന്ന അനേകം രോഗികൾക്കിടയിലേക്ക് ദൈവദൂതനേപ്പോലെ കടന്നു വന്ന പ്രിയപ്പെട്ട ഡേവിസ് ചിറമ്മൽ അച്ചന് ഇവിടുത്തെ മലയാളികൾ സ്വീകരണം ഒരുക്കുന്നു. മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റ് ഹ്യൂസ്റ്റൺ( എംഎജിഎച്ച്) ഒരുക്കുന്ന സ്വീകരണ പരിപാടി ഈ മാസം 29നു കേരളഹൌസിൽ നടക്കും.വൈകിട്ട് 5.30 നു നടക്കുന്ന പരിപാടിയിൽ എംഎജിഎച്ച് കാർണിവൽ 2023 ൻ്റെ ഔദ്യോഗിക കിക്ക് ഓഫ് നടക്കും. എംഎജിഎച്ച് ചാരിറ്റി ആൻഡ് കിഡ്നി ഫൌണ്ടേഷൻ്റെ പുതിയ പ്രവർത്തനങ്ങൾക്കും തുടക്കമാകും.

കിഡ്നി അച്ചൻ എന്നറിയപ്പെടുന്ന ഫാ. ഡേവിസ് ചിറമ്മൽ പുരോഹിത കടമകൾക്ക് ഒപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വ്യാപൃതനാണ്. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ എന്ന പേരിൽ രൂപീകരിച്ച സംഘടനയിലൂടെ വൃക്കരോഗികൾക്കു വൃക്ക ലഭ്യമാക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ സജീവമാണ്. സ്വന്തം വൃക്ക ദാനം ചെയ്തു കൊണ്ടാണ് ഇദ്ദേഹം ഈ രംഗത്ത് സജീവമായത്. ആക്സ് (ആക്സിഡൻറ് കെയർ ആൻഡ് ട്രാൻസ്പോർട്ട് സർവീസ്) എന്ന പേരിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകൻ കൂടിയാണ് ഫാ. ചിറമ്മൽ.
reception for Fr.Davis Chirammel by MAGH