
ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് പറക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വൻ കുതിച്ചു ചാട്ടം. തുടര്‍ചയായി മൂന്നാം വര്‍ഷവും അമേരിക്കയില്‍ പഠിക്കാനുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ തിരക്ക് മുന്നോട്ടാണ്. റെക്കോർഡ് നമ്പറാണ് ഇക്കുറി അമേരിക്കന്‍ വിസയ്ക്കായി അപേക്ഷിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം. ഈ ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ അപേക്ഷിക്കപ്പെട്ട വിദ്യാർഥി വിസയുടെ എണ്ണം 90,000 ആണ്. ലോകത്തുടനീളമായി വിതരണം വിദ്യാർഥി വിസയില്‍ നാലിലൊന്ന് ഇന്ത്യക്കാരാണ്.
കഴിഞ്ഞ വേനലില്‍ 82,000 ആയിരുന്നു ഇന്ത്യന്‍ വിദ്യാര്‍ത്ഥികളിലെ അപേക്ഷകര്‍. അമേരിക്കയിലെ 2022 അഡ്മിഷന്‍ സീസണില്‍ അവിടെ പഠിക്കാന്‍ അപേക്ഷിച്ചവരില്‍ ആഗോളതലത്തിൽ ഏറ്റവും കൂടുതല്‍ ഇന്ത്യാക്കാരായിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ബി1/ബി2 വിസകള്‍ക്ക് താമസം വരാതിരിക്കാന്‍ അമേരിക്കയും നടപടികള്‍ ഉറപ്പാക്കുന്നുണ്ട്. യോഗ്യരായ അപേക്ഷകര്‍ക്ക് അവരുടെ പരിപാടികളിലേക്ക് സമയത്ത് തന്നെ ചെയ്യുന്നത് ഉറപ്പാക്കാന്‍ തങ്ങള്‍ ടീമായി പോരാടുകയാണെന്ന് അമേരിക്കന്‍ എംബസിയും പറയുന്നു.
2022 സാമ്പത്തികവര്‍ഷം വിദ്യാർഥി വിസയുടെ കാര്യത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സര്‍വകാല റെക്കോർഡാണ് ഇട്ടതെന്നും എംബസി പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്കും സന്ദര്‍ശകര്‍ക്കുമായി 125,000 വിസകളാണ് വിതരണം ചെയ്തത്. അമേരിക്കയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ ഇന്ത്യ ഇപ്പോള്‍ രണ്ടാമത്തെ ഏറ്റവും വലിയ ജനക്കൂട്ടമാണ്. ചൈനയാണ് അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ മുന്നിലുള്ളത്. ഇന്ത്യയൂം കാനഡയും തമ്മിലുള്ള പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അമേരിക്ക, യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളാണ് വിദേശ പഠനത്തിന് ലക്ഷ്യമിടുന്നത്.















