ഹൗസ് സ്പീക്കര്‍ വോട്ട്: ആദ്യ വോട്ടെടുപ്പില്‍ ജിം ജോര്‍ദാന്‍ പരാജയപ്പെട്ടു

വാഷിംഗ്ടണ്‍ ഡിസി: ചൊവ്വാഴ്ച നടന്ന ആദ്യ വോട്ടെടുപ്പില്‍ സ്പീക്കര്‍ സ്ഥാനം ഉറപ്പിക്കുന്നതില്‍ ജിം ജോര്‍ദാന്‍ പരാജയപ്പെട്ടു. ഇരുപത് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ജോര്‍ദ്ദാനെതിരെ വോട്ട് ചെയ്തത് തിരിച്ചടിയായി. ജോര്‍ദ്ദാനെ പിന്തുണയ്ക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ഇരുപത് റിപ്പബ്ലിക്കന്‍ പ്രതിനിധികളാണ് ജോര്‍ദ്ദാനെതിരെ വോട്ട് ചെയ്തത്. ഇത് പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്. 200 റിപ്പബ്ലിക്കന്‍മാര്‍ ജോര്‍ദാനും 212 പേര്‍ ന്യൂയോര്‍ക്കിലെ ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസിനും വോട്ട് ചെയ്തു.

മുന്‍ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയും ഹൗസ് മെജോറിറ്റി ലീഡര്‍ സ്റ്റീവ് സ്‌കാലിസും ഉള്‍പ്പെടെയുള്ളവര്‍ ജോര്‍ദ്ദാന് പ്രതികൂലമായതോടെ ആദ്യ വോട്ടെടുപ്പില്‍ സ്പീക്കര്‍ സ്ഥാനം ഉറപ്പിക്കുന്നതില്‍ ജിം ജോര്‍ദാന്‍ പരാജയപ്പെട്ടു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഹൗസ് 200-നെതിരേ 232 വോട്ട് ചെയ്തു. ബുധനാഴ്ചയാണ് അടുത്ത വോട്ടെടുപ്പ്. കോക്കസിലെ 221 അംഗങ്ങളില്‍ 217 പേരുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ ജോര്‍ദ്ദാന് സ്പീക്കര്‍ സ്ഥാനത്തെത്താന്‍ കഴിയൂ. അതേസമയം 217 എന്ന ഭൂരിപക്ഷ പരിധിയിലെത്താന്‍ ജോര്‍ദാന് കുറച്ച് വോട്ടുകള്‍ മാത്രമേ ആവശ്യമുള്ളൂ.

More Stories from this section

family-dental
witywide