മലങ്കര ഓർത്തഡോക്സ് സഭയിലെ വൈദികൻ റവ ഡോ പി.എസ് സാമുവൽ കോർ എപ്പിസ്കോപ്പ കാലം ചെയ്തു

മലങ്കര ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദികൻ വന്ദ്യ റവ ഡോ പി.എസ് സാമുവൽ കോർ എപ്പിസ്കോപ്പ (97) കാലം ചെയ്തു. പത്തനംതിട്ട ജില്ലയിൽ മെഴുവേലി പെരുംകുന്നിൽ കുടുംബാംഗവും, ചെങ്ങന്നൂർ ഭദ്രസനത്തിലെ മെഴുവേലി ഹോളി ഇന്നസെന്റ്സ് ഇടവക അംഗവും അമേരിക്കൻ ഭദ്രസനത്തിലെ വൈദീകനുമായിരുന്നു.

1951ൽ പുത്തൻകാവിൽ കൊച്ചുതിരുമേനി കാലം ചെയുന്നതുവരെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആയി പ്രവർത്തിച്ചു. കാതോലിക്കേറ്റ് ഹൈസ്‌കൂൾ പത്തനംതിട്ട, മെട്രോപൊളിറ്റൻ ഹൈസ്‌കൂൾ പുത്തെൻകാവ് എന്നിവടങ്ങളിൽ അധ്യാപകനായും, കിഴവള്ളൂർ മിഡിൽ സ്കൂൾ ഹെഡ്മാസ്റ്റർ, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ബയോളജി ഡിപ്പാർട്മെന്റ് ഹെഡ്, കോട്ടയം വൈദീക സെമിനാരി അദ്ധ്യാപകൻ, MGOCSM ജന സെക്രട്ടറി, സഭാ മാനേജിങ് കമ്മറ്റി അംഗം എന്നീ നിലയിൽ സേവനം അനുഷ്ഠിച്ചട്ടുണ്ട്. അമേരിക്കൻ ഭദ്രാസന രൂപീകരണത്തിന് നേതൃത്വം നൽകി.

1954ൽ ഇവാൻസ്റ്റാണ്ണിൽ നടന്ന അഖില ലോക സഭാ കൗൺസിലിൽ മലങ്കര ഓർത്തഡോൿസ്‌ സഭയെ പ്രതിനിധികരിച്ചു.അമേരിക്കയിലെ സെന്റ് വ്ളാഡിമർ തിയോളജികൽ സെമിനാരിയിൽ നിന്ന് തീയൊളജിയിൽ ഡോക്ടറേറ്റ് നേടി. ഭാര്യ പരേതയായ ഏലിയാമ്മ ജോർജ് (പുത്തൻകാവ് ).