അമേരിക്കയിലെ പ്രശസ്ത ശില്‍പി റിച്ചാര്‍ഡ് ഹണ്ട് അന്തരിച്ചു

ചിക്കാഗോ: അമേരിക്കയിലെ പ്രശസ്ത ശില്പിയും ചിക്കാഗോ സ്വദേശിയുമായ റിച്ചാര്‍ഡ് ഹണ്ട് അന്തരിച്ചു. 88 വയസ്സായിരുന്നു. 150ലധികം സോളോ എക്‌സിബിഷനുകള്‍ നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ ശില്‍പ്പങ്ങള്‍ രാജ്യത്തെ വിവിധ മ്യൂസിയങ്ങളില്‍ പ്രദര്‍ശനത്തിനു വെച്ചിട്ടുണ്ട്. നിരവധി സ്മാരകങ്ങളും അദ്ദേഹം തയ്യാറാക്കി. 24-ലധികം സംസ്ഥാനങ്ങളിലും വാഷിംഗ്ടണ്‍ ഡിസിയിലുമായി 160 ലധികം ശില്‍പ്പങ്ങള്‍ക്ക് ഹണ്ട് ജീവനേകി.

ചിക്കാഗോയില്‍ നിന്നുള്ള ഏറ്റവും മികച്ച കലാകാരന്മാരില്‍ ഒരാള്‍ എന്ന് ബറാക്ക് ഒബാമ ഹണ്ടിനെ വിശേഷിപ്പിച്ചു. നാഷണല്‍ കൗണ്‍സില്‍ ഓണ്‍ ദി ആര്‍ട്‌സില്‍ സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ വിഷ്വല്‍ ആര്‍ട്ടിസ്റ്റായിരുന്നു അദ്ദേഹം. 1968-ല്‍ അന്നത്തെ പ്രസിഡന്റ് ലിന്‍ഡന്‍ ബി. ജോണ്‍സണ്‍ ആണ് ഹണ്ടിനെ നിയമിച്ചത്.

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍, മേരി മക്ലിയോഡ് ബെഥൂണ്‍, ജെസ്സി ഓവന്‍സ്, ഹോബാര്‍ട്ട് ടെയ്ലര്‍ ജൂനിയര്‍, ഐഡ ബി വെല്‍സ് തുടങ്ങിയ രാജ്യത്തെ ഏറ്റവും പ്രശസ്തരായ വ്യക്തികളുടെ പ്രധാന സ്മാരകങ്ങളും ശില്‍പങ്ങളും ഹണ്ട് നിര്‍മ്മിച്ചു. സ്‌കൂള്‍ ഓഫ് ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോയില്‍ നിന്ന് സ്‌കോളര്‍ഷിപ്പോടെ ശില്‍പകല അഭ്യസിച്ച റിച്ചാര്‍ഡ് ഹണ്ട് യുഎസ് ആര്‍മിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Richard Hunt, sculptor ,whose public works explored civil rights, dies aged 88

More Stories from this section

family-dental
witywide