മോസ്കോ: ആഭ്യന്തര വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഇന്ത്യ കണ്ടു പഠിക്കുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍. ഇന്ത്യയില്‍ ആരംഭിച്ച ‘മെയ്ക് ഇന്‍ ഇന്ത്യ’ സംരംഭം എല്ലാ രാജ്യങ്ങള്‍ക്കും അനുകരണീയമാണ്.
ഇന്ത്യയില്‍ 2014 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച ഈ സംരംഭം വന്‍ വിജയമായിരുന്നുവെന്നും ഉല്‍പാദനമേഖലയ്ക്ക് വന്‍ കുതിപ്പേകിയ ഇതു മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാക്കാമെന്നും അദ്ദേഹം പറഞ്ഞു. വ്‌ലാഡിവോസ്റ്റോക് നഗരത്തില്‍ എട്ടാമത് ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പുടിന്‍.
ഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ തുടക്കമിട്ട ഇന്ത്യ മധ്യേഷ്യ സാമ്പത്തിക ഇടനാഴി (ഐഎംഇസി) റഷ്യയ്ക്ക് ഗുണകരമാണെന്നും മേഖലയുടെയാകെ വികസനത്തിന് സഹായിക്കുമെന്നും പുട്ടിന്‍ പറഞ്ഞു. റഷ്യ-ചൈന പദ്ധതികള്‍ക്ക് ഇതു ഭീഷണിയാകില്ലെന്നും പുടിന്‍ വ്യക്തമാക്കി.