ന്യൂഡല്‍ഹി: ബ്രിട്ടിഷ് പ്രധാനമന്ത്രി റിഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും ഞായറാഴ്ച രാവിലെ ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. വെള്ളിയാഴ്ചയാണ് ബ്രിട്ടിഷ് പ്രധാനമന്ത്രിയും ഭാര്യയും ജി 20 ഉച്ചകോടിക്കായി ഇന്ത്യയില്‍ എത്തിയത്.
ഇന്ത്യന്‍ വംശജനായ റിഷി സുനകിന്റെ ഭാര്യ അക്ഷത ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെയും സുധാ മൂര്‍ത്തിയുടേയും മകളാണ്.
ഞാന്‍ ഇന്ത്യയുടെ മരുമകനാണ് എന്ന് യാത്ര പുറപ്പെടും മുമ്പ് സുനക് പറഞ്ഞിരുന്നു. പ്രധാനമന്ത്രിയായതിനു ശേഷം സുനക് ആദ്യമായാണ് ഇന്ത്യയില്‍ വരുന്നത് . ജി20 ഉച്ചകോടിയോട് അനുബന്ധിച്ച് ക്ഷേത്രപരിസരത്തെ സുരക്ഷ അതീവ കര്‍ശനമാക്കി.