ബ്രിട്ടനിൽ സിഗരറ്റ് നിരോധിക്കാൻ ഒരുങ്ങി ഋഷി സുനക് സർക്കാർ

ലണ്ടൻ: പുകയില വിമുക്ത രാജ്യമാക്കി മാറ്റുന്നതിന്റെ ഭാഗമായി ബ്രിട്ടനിൽ സിഗരറ്റ് നിരോധിക്കാനൊരുങ്ങി പ്രധാനമന്ത്രി ഋഷി സുനക്. കഴിഞ്ഞ വർഷം അവസാനം ന്യൂസീലൻഡ് നടപ്പാക്കിയതിനു സമാനമായി സിഗരറ്റ് നിരോധനത്തിന് ബ്രിട്ടൻ ഒരുങ്ങുകയാണെന്നാണ് ദ ഗാർഡിയൻ ആണ് റിപ്പോർട്ട് ചെയ്തത്. 2009 ജനുവരി ഒന്നിനു ശേഷം ജനിച്ച ആർക്കും സിഗരറ്റ് വിൽക്കരുതെന്നാണ് ന്യൂസിലൻഡിൽ നിയമം കൊണ്ടുവന്നത്.

വരും തലമുറയെ പുകയില ഉൽപന്നങ്ങൾ വാങ്ങുന്നതിൽനിന്ന് വിലക്കുകയാണ് ബ്രിട്ടീഷ് സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്. 2030 ഓടെ രാജ്യം പുകവലിമുക്തമാക്കുക എന്ന ലക്ഷ്യം മുന്നിൽകണ്ടു കൊണ്ട് പുകവലിക്കുന്നവരുടെ എണ്ണം കുറച്ചുകൊണ്ടുവരാൻ നടപടികൾ സ്വീകരിച്ചു തുടങ്ങിയെന്ന് ബ്രിട്ടിഷ് സർക്കാരിന്റെ വക്താവ് റോയിട്ടേഴ്സിനെ അറിയിച്ചു. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ സർക്കാർ വക്താവ് വിസമ്മതിച്ചു.

അടുത്ത വർഷം ബ്രിട്ടനിൽ തിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചിരിക്കേയാണ് ഋഷി സുനക് സംഘത്തിന്റെ പുതിയ പരിഷ്കാരങ്ങൾ എന്നും റിപ്പോർട്ടുണ്ട്. ഇ സിഗരറ്റ് നിയന്ത്രണത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഇ സിഗരറ്റ് സാംപിളുകൾ നൽകുന്നതിൽനിന്ന് ചെറുകിട വ്യാപാരികളെ ബ്രിട്ടൻ വിലക്കിയിരുന്നു. അതുപോലെ ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒറ്റത്തവണ ഉപയോഗിക്കുന്ന ഇ–സിഗരറ്റുകൾ 2024 ഓടെ റദ്ദാക്കണമെന്ന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും കൗൺസിലുകൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide