‘വെറുമൊരു ചുള്ളനായ എന്നെ കള്ളനെന്ന് വിളിക്കല്ലേ..’ ; തുണിക്കടയിലെ മോഷ്ടാവിൻ്റെ ഫാഷൻസെൻസ് അപാരം

ബോഡിനായ്ക്കന്നൂർ: കള്ളനായലെന്താ ഫാഷൻ സെൻസ് ഉണ്ടായിപ്പോയത് ഒരു തെറ്റാണോ.. തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിൽ വസ്ത്ര വ്യാപാര ശാലയിൽ മോഷ്ടിക്കാനെത്തിയ കള്ളൻ അടിച്ച് മാറ്റിയത് പണം മാത്രമല്ല തനിക്കിഷ്ടപ്പെട്ട വസ്ത്രങ്ങളും കൂടി. ബോഡിനായ്ക്കന്നൂർ ടൗണിലെ ഫാഷൻ മെൻസ് വെയറിലാണ് സംഭവം. കടയുടെ പൂട്ട് ഇരുമ്പു ദണ്ഡുപയോഗിച്ച് തകർത്താണ് കള്ളൻ അകത്തു കടന്നത്. കടയ്ക്കുള്ളിൽ റെഡിമെയ്ഡ് വസ്ത്രങ്ങൾ അടുക്കി വച്ചിരിക്കുന്നത് കണ്ടപ്പോൾ ഉള്ളിലെ ഫാഷൻ സെൻസ് ഉണർന്നു.

ഒട്ടും വൈകിയില്ല, ഉടുത്തിരുന്നവ ഊരിയെറിഞ്ഞു. എന്നിട്ട് തനിക്ക് പാകമായവ തിരയാൻ തുടങ്ങി. സിലക്ഷൻ ശരിയാവിന്നില്ല.. ഏതാണ്ട് ഒരു മണിക്കൂർ നേരം പല ഡിസൈനിലും സ്റ്റൈലിലുമുള്ളവ ട്രൈ ചെയ്തു നോക്കി. എന്നിട്ട് മനസ്സിന് ഇഷ്ടപ്പെട്ട ഒരെണ്ണം ഇട്ടു. പിന്നെ സ്വന്തം ജോലി വൃത്തിയായി ചെയ്തു, കടയിലെ ക്യാഷ് കൗണ്ടർ കുത്തിത്തുറന്ന് ഒന്നേകാൽ ലക്ഷത്തോളം രൂപ ഇയാൾ മോഷ്ടിച്ചു. രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് ഉടമ വിവരം അറിഞ്ഞത്. തുടർന്ന് പൊലീസെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കള്ളൻ്റെ ഫാഷൻ സെൻസ് ബാക്കിയുള്ളവർക്ക് പിടികിട്ടിയത്. പൊലീസ് അന്വേഷണം ഊർജിതമാക്കി.

പട്ടണത്തിലെ രണ്ടു വീടുകളിലും മോഷണം നടന്നിട്ടുണ്ട്. സ്വർണവും പണവും കവർന്നിട്ടുണ്ട്. മോഷ്ടാക്കളെ മനസ്സിലായിട്ടില്ല. മുഖംമൂടി സംഘമാണ് അവിടെ മോഷണം നടത്തിയത്.

Robber steals money and men’s attire from a textile shop in Tamil Nadu

More Stories from this section

family-dental
witywide