കണ്ണില്‍ മുളകുപൊടി എറിഞ്ഞു, തലയില്‍ മുണ്ടിട്ട് മൂടി; പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ച് മോഷണം

കോഴിക്കോട്: കോഴിക്കോട് ഓമശ്ശേരിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ച മൂവര്‍ സംഘം കവര്‍ച്ച നടത്തി. മാങ്ങാപ്പൊയിലിലെ എച്ച്പിസിഎല്‍ പെട്രോള്‍ പമ്പിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ പെട്രോള്‍ പമ്പിലെത്തിയ മൂന്ന് യുവാക്കള്‍ പമ്പിലുണ്ടായിരുന്ന ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. ഒരാള്‍ ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടി വിതറിയപ്പോള്‍ മറ്റൊരാള്‍ ഉടുമുണ്ട് പറിച്ചെടുത്ത് അയാളുടെ തലയില്‍ മുണ്ടിട്ട് മൂടി. ഈസമയം മൂന്നാമത്തെയാള്‍ പണവും കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു.

പമ്പ് ജീവനക്കാര്‍ മുക്കം പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം കവര്‍ച്ചയുടെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. കവര്‍ച്ച നടത്തുന്നതിന്റെയും തുടര്‍ന്ന് മോഷ്ടാക്കള്‍ രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. പതിനായിരം രൂപ നഷ്ടമായതായി പമ്പ് ഉടമ വ്യക്തമാക്കി.

Also Read

More Stories from this section

family-dental
witywide