റോയ് ജോര്‍ജ് മണ്ണിക്കരോട്ട് ഡോ. കല ഷഹിയുടെ പാനലില്‍ ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റായി മത്സരിക്കുന്നു

ഡോ. കല ഷഹി

ഫൊക്കാനയുടെ 2024 – 2026 കാലയളവില്‍ കാലിഫോര്‍ണിയയില്‍ നിന്നും റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോ. കല ഷഹിയുടെ പാനലില്‍ നിന്ന് റോയ് ജോര്‍ജ് മണ്ണിക്കരോട്ട് മത്സരിക്കുന്നു. കാലിഫോര്‍ണിയായിലെ അറിയപ്പെടുന്ന സമൂഹ്യ പ്രവര്‍ത്തകനും കഴിവുറ്റ സംഘാടകനുമാണ് റോയ്. വ്യത്യസ്ത മേഖലകളില്‍ വിജയങ്ങള്‍ നേടിയ റോയ് ജോര്‍ജ് മണ്ണിക്കരോട്ട് തന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാം വിജയത്തിലെത്തിക്കുവാന്‍ സദാ പ്രയത്‌നിക്കുന്നു. ഏല്‍പ്പിക്കുന്ന ഏത് കര്‍ത്തവ്യവും ഉത്തരവാദിതത്തോടെ നിര്‍വ്വഹിക്കുന്ന അദ്ദേഹം അഖില കേരള ബാലജന സഖ്യത്തിലൂടെയാണ് സംഘടനാ രംഗത്തേക്ക് വന്നത്.

ബാലജന സംഖ്യത്തിന്റെ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും, ഓള്‍ ഇന്ത്യാ കാത്തലിക് യൂണിവേഴ്‌സിറ്റീസ് ഫെഡറേഷന്‍ (ഐക്കഫ്) സംസ്ഥാന കോ -ഓര്‍ഡിനേറ്റര്‍ ആയും പ്രവര്‍ത്തിച്ചു. യു. സി. എല്‍. എയില്‍ നിന്ന് ഫിലിം സ്റ്റഡീസ് പൂര്‍ത്തിയാക്കിയ റോയ് ജോര്‍ജ് മണ്ണിക്കരോട്ട് അക്കാദമി അവാര്‍ഡ്‌സ്, അമേരിക്കന്‍ ഐഡല്‍ തുടങ്ങിയ നിരവധി ടി.വി ഷോകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ എഞ്ചിനീയര്‍ ആയിരുന്നു. ചലച്ചിത്ര നിര്‍മ്മാതാവും ഡിസ്ട്രിബ്യൂട്ടറുമായ അദ്ദേഹം ഏഷ്യാനെറ്റ് ഹെല്‍ത്ത് കെയര്‍ എക്‌സലന്‍സ് അവാര്‍ഡ്‌സ് നിര്‍മ്മാതാവും ഷോ ഡയറക്ടറും ആയിരുന്നു.

മോര്‍ട്‌ഗേജ് ബാങ്കറായി പ്രവര്‍ത്തിക്കുന്ന റോയ് ജോര്‍ജ് ബാങ്ക് ഓഫ് അമേരിക്ക, ചെസ് ബാങ്ക് തുടങ്ങിയ മുഖ്യ ബാങ്കിംഗ് കോര്‍പ്പറേഷനുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നാഷണല്‍ അസോസിയേഷന്‍ ഓഫ് ഡിഫോള്‍ട്ട് പ്രൊഫഷണല്‍സിന്റെ ബോര്‍ഡ് മെമ്പര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. റെഡ്‌ലാന്‍ഡ് റോട്ടറി ഇന്റര്‍നാഷണലിന്റെ പ്രോഗ്രാം ചെയര്‍മാന്‍ ആയിരുന്നു. സൗത്ത് ഏഷ്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ ഓഫ് അമേരിക്കയിലും, അമേരിക്കന്‍ ഫോറിന്‍ പ്രസ് അസോസിയേഷനിലും , ലോസ് ഏഞ്ചല്‍സ് പ്രസ് ക്ലബ്ബിലും അംഗമാണ്.

ബഹുമുഖ പ്രതിഭയും അമേരിക്കന്‍ മലയാളി സമൂഹം അംഗീകരിക്കുന്ന റോയ് ജോര്‍ജ് മണ്ണിക്കരോട്ട് ശ്രദ്ധേയനായ സംഘാടകനും കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ ഒപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിവുള്ള വ്യക്തിയാണ്. നവീന ആശയങ്ങള്‍, ശുഭാപ്തി വിശ്വാസം, കഠിനാധ്വാനത്തോടെയുള്ള പ്രവര്‍ത്തന മികവ് എല്ലാം ഫൊക്കാനയ്ക്കും 2024-2026 കാലയളവിലെ തന്റെ ടീമിനും ഒരു വലിയ മുതല്‍ കൂട്ടായിരിക്കുമെന്ന് ഡോ. കല ഷഹി അറിയിച്ചു. ഫൊക്കാനയുടെ നേതൃത്വ നിരയില്‍ കഴിവുറ്റവരും, പുതുമുഖങ്ങളും പ്രൊഫഷണല്‍ വ്യക്തിത്വങ്ങളും കടന്നു വരുന്നതില്‍ സന്തോഷമുണ്ടെന്ന് സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോര്‍ജ് പണിക്കര്‍, ട്രഷറര്‍ സ്ഥാനാര്‍ത്ഥി രാജന്‍ സാമുവേല്‍ എന്നിവര്‍അറിയിച്ചു.

More Stories from this section

family-dental
witywide