
മോസ്കോ: ഇസ്രയേൽ – പലസ്തീൻ യുദ്ധത്തെ തുടർന്ന് കഷ്ടതയനുഭവിക്കുന്ന ഗാസയിലെ ജനങ്ങൾക്കായി 27 ടൺ സഹായവുമായി റഷ്യൻ വിമാനം പുറപ്പെട്ടു. മോസ്കോയ്ക്ക് സമീപം റാമിൻസ്കോയിൽനിന്ന് ഈജിപ്തിലെ എൽ ആരിഷ് വിമാനത്താവളത്തിലേക്കാണ് വിമാനം പുറപ്പെട്ടത്. സഹായ സാമഗ്രികൾ ഈജിപ്ത് റെഡ് ക്രെസൻ്റിന് കൈമാറും.
നാളെ മുതൽ എല്ലാ ദിവസവും 20 ട്രക്കുകൾ വീതം ഈജിപ്തിൽ നിന്ന് ഗാസയിലേക്ക് കടത്തി വിടാൻ ഇസ്രയേൽ അനുവദിച്ചിട്ടുണ്ട്. ബോംബിങ്ങിൻ തകർന്ന ഗാസയിലെ റോഡുകൾ നന്നാക്കുന്ന ജോലി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഗോതമ്പ്, അരി, പഞ്ചസാര, പാസ്ത എന്നിവയാണ് സഹായമായി റഷ്യ അയച്ചിരിക്കുന്നത്.
ഇസ്രയേലിൽ എത്തിയ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് ഗാസയ്ക്കു വേണ്ടി ഈജിപ്തിൽ കെട്ടികിടക്കുന്ന സഹായവുമായി വാഹനങ്ങൾക്ക് പ്രവേശിക്കാൻ ഇസ്രയേൽ അനുമതി നൽകിയത്.
Russia to send 27 tonnes of humanitarian aid to Gaza















