ഉക്രൈൻ യുദ്ധം: ഇറാനിൽ നിന്ന് പിടിച്ചെടുത്ത 1.1 ദശലക്ഷം വെടിയുണ്ടകൾ അമേരിക്ക നൽകി ഉക്രൈന് നൽകി

വാഷിങ്ടൺ: ഇറാനിൽ നിന്ന് പിടിച്ചെടുത്ത ഏകദേശം 1.1 ദശലക്ഷം വെടിയുണ്ടകൾ ഉക്രൈനിലേക്ക് യുഎസ് അയച്ചു കൊടുത്തതായി സൈന്യം. മിഡിൽ ഈസ്റ്റിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) ആണ് ഇക്കാര്യം അറിയിച്ചതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞവർഷം ഡിസംബറിൽ യെമനിലേക്ക് പോകുകയായിരുന്ന കപ്പലിൽ നിന്നാണ് ഈ വെടിയുണ്ടകൾ പിടിച്ചെടുത്തത്. ഉക്രൈന് യുഎസ് പരസ്യമായി ആയുധങ്ങൾ നൽകുന്നുവെന്ന റഷ്യൻ ആരോപണത്തിനിടെയാണ് സെന്റ്കോമിന്റെ ഈ വെളിപ്പെടുത്തൽ. മേഖലയിൽ ഇറാന്റെ സ്വാധീനത്തെ തടയാൻ എല്ലാ മാർഗങ്ങളിലൂടെയും തങ്ങളുടെ സഖ്യകക്ഷികളുമായും പങ്കാളികളുമായും പ്രവർത്തിക്കാൻ യുഎസ് പ്രതിജ്ഞാബദ്ധമാണെന്ന് സെന്റ്കോം പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ വർഷം മുതൽ, ഉക്രെയ്നിലെ യുദ്ധത്തിൽ ഉപയോഗിക്കുന്നതിന് ഇറാൻ റഷ്യയ്ക്ക് ആയുധങ്ങളും ഡ്രോണുകളും വിതരണം ചെയ്തതായി യുഎസ് അടക്കം ശക്തികൾ ആരോപിച്ചിരുന്നു.

More Stories from this section

family-dental
witywide