ആണവ പരീക്ഷണ നിരോധന കരാറിൽ നിന്ന് റഷ്യ പിൻവാങ്ങുന്നു

മോസ്കോ: നൊവാഡയിലെ ആണവ പരീക്ഷണ കേന്ദ്രത്തിൽ അമേരിക്ക നടത്തിയ ആണവ പരീക്ഷണങ്ങൾക്ക് എതിരെ റഷ്യ. സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടി (സിടിബിടി) അമേരിക്ക ലംഘിച്ചു എന്ന് റഷ്യ ആരോപിച്ചു. സിടിബിടിക്ക് ആഭ്യന്തരമായി നൽകിയ അംഗീകാരത്തിൽ നിന്ന് റഷ്യ പിന്മാറുന്ന ബിൽ ഇരു സഭകളിലും അവതരിപ്പിച്ചു. അധോസഭയായ ഡ്യൂമ ബില്ലിന് അംഗീകാരം നൽകി. ഉപരിസഭയായ ഫെഡറൽ കൌൺസിൽ അംഗീകരിച്ചാൽ ബിൽ നിയമമാകും.

1996 ൽ യുഎൻ പൊതു സഭ അംഗീകരിച്ചതും സൈനിക സിവിലിയൻ ആവശ്യങ്ങൾക്കുള്ള ആണവ വിസ്ഫോടനങ്ങൾ തടയുന്നതുമായ സിടിബി’ടി ഇനിയും നടപ്പാക്കിയിട്ടില്ല. യുഎസ്. ചൈന, ഇസ്രയേൽ, ഇന്ത്യ,ഉത്തര കൊറിയ, ഇറാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ഉടമ്പടിയോട് സഹകരിക്കാത്തതാണ് കാരണം.

ആണവസ്ഫോടനങ്ങൾ കണ്ടെത്തുന്നതിന് സഹായകമായ പരീക്ഷണങ്ങളാണ് തങ്ങൾ നടത്തിയതെന്നും ഇത് ആണവ നിർവ്യാപനത്തിന് സഹായിക്കുന്നതാണെന്നും അമേരിക്ക പറയുന്നു. എന്നാൽ സിടിബിടിക്ക് അംഗീകാരം നൽകാൻ യുഎസ് തയാറാക്കതിനാലാണ് അംഗീകാരം പിൻവലിക്കുന്നത് എന്ന് റഷ്യ പറയുന്നു. നിലവിലെ യുഎസ് നടപടികൾ അന്താരാഷ്ട്ര സാഹചര്യങ്ങൾ അന്താരാഷ്ട്ര അധികാര അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു എന്ന് റഷ്യ പറയുന്നു. യുക്രെയ്നിന് അമേരിക്ക നൽകുന്ന ആയുധ – സാമ്പത്തിക സഹായങ്ങളാണ് റഷ്യയെ ചൊടിപ്പിച്ചത് എന്ന് വ്യക്തം.

Russia vote to scrap ratification of nuclear test ban treaty

More Stories from this section

family-dental
witywide